UPDATES

ആക്രമണത്തിന്റെ പിന്നിൽ തലശ്ശേരിയിലെ ജനപ്രതിനിധിയുടെ ഗൂഢാലോചന സംശയിക്കുന്നു: സിഒടി നസീർ

എംഎൽഎയുമായി നേരത്തെ വാക്ക് തർക്കത്തിൽ എർപ്പെട്ടിരുന്നു, എന്നാൽ രാഷ്ട്രീയ പരമോ വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും സിഒടി നസീർ പറയുന്നു.

തനിയ്‌ക്കെതിരെ നടന്ന ആക്രമണത്തില്‍ തലശേരിയിലെ ജനപ്രതിനിധിയ്ക്ക് പങ്കുണ്ടെന്ന് വടകര മണ്ഡലത്തിൽ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിഒടി നസീര്‍. ആക്രമണത്തില്‍ പി.ജയരാജന് പങ്കുണ്ടെന്ന് കരുതുന്നില്ല, എന്നാൽ തലശ്ശേരിയിലെ ജനപ്രതിനിധിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും സിഒടി നസീർ പ്രതികരിച്ചതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് പറയുന്നു. ഇതോടെ ആരോപണത്തിന്റെ മുന തലശ്ശേരി എംഎൽഎ എ എൻ ഷംസീറിലേക്ക് നീളുകയാണ്. ആക്രമണം സംബന്ധിച്ച ഗൂഢാലോചനയില്‍ ഉന്നതരുടെ പങ്ക് വ്യക്തമാക്കുവാന്‍ അന്വേഷണം നടത്തണം. രണ്ട് സിപിഎം ലോക്കല്‍ കമ്മറ്റി അംഗങ്ങളും ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടെന്നും നസീര്‍ പറഞ്ഞു.

അതേസമയം, എംഎൽഎയുമായി തനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും നസീർ പറയുന്നു. നേരത്തെ വാക്ക് തർക്കത്തിൽ എർപ്പെട്ടിരുന്നു, എന്നാൽ രാഷ്ട്രീയ പരമോ വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും സിഒടി നസീർ പറയുന്നു.

അതേസമയം, ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വെച്ചായിരുന്നു സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്.

ടകരയിലെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിനെ അക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെ ആക്രമിച്ചതിന് പിന്നില്‍ സിപിഎമ്മിലെ പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ടെന്നും സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സി ഒ ടി നസീര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന പി ജയരാജനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും രംഗത്തെത്തി. ഇരുവരും ആശുപത്രിയിലെത്തി നസീറിനെ സന്ദര്‍ശിക്കുകയും ചെയ്തു.

മെയ് 18ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വച്ചാണ് സി ഒ ടി നസീറിന് നേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.

തലശ്ശേരി നഗരസഭ കൗണ്‍സിലറും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ആയിരുന്ന സിഒടി നസീര്‍, സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് നേരെ കല്ലെറിഞ്ഞ കേസില്‍ പ്രതിയാണ്. 2015ല്‍ നസീര്‍ പാര്‍ട്ടിയുമായി അകന്ന നസീര്‍ പി ജയരാജനെതിരേ മത്സര രംഗത്ത് വന്നതിനു ശേഷമാണ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഷംസീറിനെതിരെ തലശ്ശേരിയില്‍ മത്സരിക്കാന്‍ ഒരുങ്ങിയ നസീര്‍ അവസാന നിമിഷം പിന്മാറിയിരുന്നു.

 

ഇടതുപക്ഷത്തിന് എന്ത് പുതിയ അജണ്ടയാണുള്ളത്? ശബരിമല-നവോത്ഥാനത്തില്‍ മുഖ്യമന്ത്രിയെ വരെ അവര്‍ തോല്‍പ്പിച്ചു: സണ്ണി എം. കപിക്കാട് സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍