UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് അനുമതി

ആലുവ മണപ്പുറത്തും വീട്ടിലുമായി നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള അനുമതിയാണ് ദിലീപിന് ലഭിച്ചത്

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ തടവുകാരനായി ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ഒരു ദിവസത്തേക്ക് വീട്ടില്‍ പോകാന്‍ അനുമതി. അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാനാണ് വീട്ടില്‍ പോകാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഇതിന് അനുമതി തേടി ദിലീപ് അപേക്ഷ സമര്‍പ്പിച്ചിരുന്നു.

ആലുവ മണപ്പുറത്തും വീട്ടിലുമായി നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള അനുമതിയാണ് ദിലീപിന് ലഭിച്ചത്. ദിലീപിന്റെ ജാമ്യാപേക്ഷ രണ്ടാം തവണയും ഹൈക്കോടതി തള്ളിയതോടെയാണ് ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി ദിലീപ് കോടതിയെ സമീപിച്ചത്. ഈമാസം ആറിന്‌ രാവിലെ ഏഴ് മുതല്‍ 11 വരെയാണ് ചടങ്ങ്.

ഇതിനിടെ ഇന്ന് റിമാന്‍ഡ് കാലാവധി അവസാനിച്ച ദിലീപിന്റെ റിമാന്‍ഡ് ഈമാസം 16 വരെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നീട്ടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍