UPDATES

കാനത്തിനെതിരെ സിപിഐ ജില്ലാ നേതൃത്വം, മാര്‍ച്ച് നടന്നത് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് ജില്ലാ സെക്രട്ടറി

മാര്‍ച്ച് നടത്തുന്ന വിവരം കാനം രാജേന്ദ്രനെ അറിയിച്ചിരുന്നെന്നും ഇപ്പോള്‍ മാറ്റിപ്പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നുമാണ് പി രാജു പ്രതികരിച്ചത്

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ജില്ലാ നേതൃത്വം. വൈപ്പിന്‍ സര്‍ക്കാര്‍ കോളജില്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് മാര്‍ച്ച് നടന്നത് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്നും ഇപ്പോള്‍ മാറ്റിപ്പറയുന്നത് എന്തുകൊണ്ടാണെന്നും സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. സിപിഐ നേതാകള്‍ക്ക് പോലീസിന്റെ അടികിട്ടിയത് സമരം ചെയ്തതു കൊണ്ടാണെന്നും അല്ലാതെ വീട്ടില്‍ കയറി തല്ലിയതല്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. രാജുവിന്റെ പ്രതികരണം.

മാര്‍ച്ച് നടത്തുന്ന വിവരം കാനം രാജേന്ദ്രനെ അറിയിച്ചിരുന്നെന്നും ഇപ്പോള്‍ മാറ്റിപ്പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നുമാണ് പി രാജു പറഞ്ഞത്. വിവരം അറിയിച്ചപ്പോള്‍ മാര്‍ച്ച് വേണ്ടെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നില്ല. ഞാറയ്ക്കലിലേക്ക് മാര്‍ച്ച് നടത്തും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് ഡി ഐജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. ഇന്ന് കാനത്തെ നേരില്‍ കണ്ട് ഇക്കാര്യങ്ങള്‍ സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എംഎല്‍എ സമരത്തിന് പോയതുകൊണ്ട് അടിവാങ്ങിയത്. പോലീസ് വീട്ടില്‍ക്കയറി തല്ലിയിട്ടില്ല. വിഷയത്തില്‍ കളക്ടറോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സിപിഐ നേതാക്കളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലേയെന്ന് പോലീസിനോട് ചോദിക്കണം എന്നിങ്ങനെയായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.

 

Read: സിപിഐ എംഎല്‍എയെ പൊലീസ് വീട്ടില്‍കയറി തല്ലിയതല്ല, സമരം ചെയ്ത് തല്ല് വാങ്ങിയതാണ്: സംസ്ഥാന സെക്രട്ടറി കാനം; പ്രസ്താവന പിണറായിയെ കണ്ട ശേഷം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍