UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഎസ്ടി: കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനം വിശ്വസിക്കരുതെന്ന് സിപിഎം എംഎല്‍എമാര്‍

ജിഎസ്ടിയ്ക്ക് പിന്നില്‍ സംഘപരിവാറിന്റെ ഹിഡന്‍ അജണ്ടയാണെന്നായിരുന്നു സ്വരാജിന്റെ വിമര്‍ശനം

ജിഎസ്ടിക്കെതിരെ നിയമസഭയില്‍ ആഞ്ഞടിച്ച് സിപിഎം എംഎല്‍എമാര്‍. ജിഎസ്ടിയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് എം സ്വരാജ്, സുരേഷ് കുറുപ്പ്, രാജു എബ്രഹാം എന്നീ സിപിഎം എംഎല്‍എമാര്‍ വിമര്‍ശനം ഉന്നയിച്ചത്.

ജിഎസ്ടിയ്ക്ക് പിന്നില്‍ സംഘപരിവാറിന്റെ ഹിഡന്‍ അജണ്ടയാണെന്നായിരുന്നു സ്വരാജിന്റെ വിമര്‍ശനം. നഷ്ടം പരിഹരിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം വിശ്വസിക്കരുതെന്നും സ്വരാജ് ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും വാഗ്ദാനം പാലിച്ച ചരിത്രമില്ലെന്നും സ്വരാജ് പറയുന്നു. വില കുറയാത്തതിന് സാങ്കേതികത്വം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.

ബിജെപി സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടയാണ് ജിഎസ്ടി എന്നാണ് കുറുപ്പ് വിമര്‍ശിച്ചത്. അതേസമയം ജിഎസ്ടി മറപറ്റി പിസി ജോര്‍ജ്ജ് ഉന്നയിച്ച ആരോപണങ്ങള്‍ ധനമന്ത്രി തോമസ് ഐസകിനെതിരെയായി. മോദിയെന്ന വര്‍ഗ്ഗീയ ഭ്രാന്തനേക്കാള്‍ വലിയ ആവേശത്തോടെയാണ് ഐസക് ജിഎസ്ടി നടപ്പാക്കാനിറങ്ങിയത്. ഇത് സംശയകരമാണ്. സിപിഎമ്മിന്റെ നിലപാടിന് ഇത് എതിരാണെന്നും ജോര്‍ജ്ജ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍