UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പേടിച്ചു പനി വരുന്നയാളാണ് പിണറായിയെന്ന് സിപിഐ നേതാവ് പി രാജു

മന്ദബുദ്ധികളായ ചിലര്‍ മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ട്, അവരുടെ ഉപദേശം കേട്ടാല്‍ കേരളം തകരുമെന്നും പി.രാജു പറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവും പരിഹാസവുമായി സിപിഐ എറണാകുളം ജില്ലാസെക്രട്ടറി പി രാജു. സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ പി സദാശിവം, രാജ്ഭവനിലേക്ക് മുഖ്യമന്ത്രിയെ വിളിവരുത്തിയ പശ്ചാത്തലം കാണിച്ചാണ് പിണാറിയക്കും അദ്ദേഹത്തിന്റെ ഉപദേശകര്‍ക്കും നേരെ പി രാജുവിന്റെ പരിഹാസം.

മുഖ്യമന്ത്രി ഇടയ്ക്കിടെ പേടിച്ചു പനി വരുന്നയാളെന്നും മന്ദബുദ്ധികളായ ചിലര്‍ അദ്ദേഹത്തിന്റെ ഉപദേശകരായി കൂടിയിട്ടുണ്ട്, അവരുടെ ഉപദേശം കേട്ടാല്‍ കേരളം തകരുമെന്നും പി.രാജു പറഞ്ഞു. ഘടക കക്ഷി നേതാവിന്റെ കടുത്ത ഭാഷയലെ വിമര്‍ശനത്തെ തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, രാജുവിനോട് വിശദീകരണം തേടി.

കെഎസ്ആര്‍ടിസിയിലെ കൂട്ട സ്ഥലംമാറ്റത്തിനെതിരെ എഐടിയുസി കൊച്ചിയില്‍ സംഘടിപ്പിച്ച സമരത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു രാജു മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം നടത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍