UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രചാരണ യോഗങ്ങളില്‍ ശബരിമല കൊണ്ടുവരരുത്; വിഷയം ചര്‍ച്ചയായാല്‍ കോടതി വിധിയെക്കുറിച്ച് സംസാരിക്കുക; നിര്‍ദേശവുമായി സിപിഎം

രണ്ടു ദിവസത്തെ പരിശീലന കളരിയാണ് പ്രസംഗകര്‍ക്കായി സിപിഎം സംഘടിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ശബരിമല വിഷയം കൊണ്ടുവരരുതെന്നും വിഷയം ചര്‍ച്ചയായാല്‍ കോടതി വിധിയെക്കുറിച്ച് മാത്രം സംസാരിക്കുകയെന്നുമുള്ള നിര്‍ദേശവുമായി സിപിഎം. പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കാന്‍ നിയമസഭാ മണ്ഡലം തലത്തില്‍ പരിശീലനം നല്‍കുന്നര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശബരിമല വിഷയം വേദികളില്‍ ചര്‍ച്ചയായാല്‍ ഇത് സംബന്ധിച്ച സുപ്രീംകോടതി വിധി എന്തായിരുന്നെന്നും അതു നടപ്പാക്കാതിരുന്നെങ്കില്‍ സര്‍ക്കാരിന് നേരിടേണ്ടി വരുമായിരുന്ന നിയമപ്രശ്‌നങ്ങള്‍ എന്തെന്നും കുറഞ്ഞ വാക്കുകളില്‍ വ്യക്തമാക്കാനുമാണ് പറഞ്ഞിരിക്കുന്നത്. വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പ്രചാരണ യോഗങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ മാത്രമേ പ്രസംഗിക്കാവൂ. ഓരോ പ്രദേശത്തെയും പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളും വിഷയമാകാം.

രണ്ടു ദിവസത്തെ പരിശീലന കളരിയാണ് പ്രസംഗകര്‍ക്കായി സിപിഎം സംഘടിപ്പിക്കുന്നത്. ഓരോ നിയമസഭാ മണ്ഡലത്തിലും 100 പേരെ വീതമാണ് പരിശീലിപ്പിക്കുക. പരിശീലനത്തിന് പങ്കെടുക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ കുറിപ്പുകള്‍ വിതരണം ചെയ്യും. ജില്ലാതലം വരെയുള്ള നേതാക്കള്‍ക്ക് ഇതിനുള്ള മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍