UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു

കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണനെ ഡിആര്‍ഐയാണ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണനെ ഡിആര്‍ഐയാണ് അറസ്റ്റ് ചെയ്തത്. വി രാധാകൃഷ്ണന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോഴാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്നാണ് ഡിആര്‍ഐ പറയുന്നത്. കസ്റ്റംസിലെ ഉന്നതര്‍ ഉള്‍പ്പടെ ഇതില്‍ പങ്കുണ്ടെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.

വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്റെയും സെറീന ഷാജിയുടെയും ബാഗില്‍ നിന്ന് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. യാത്രക്കാര്‍ക്ക് പരമാവധി കാബിന്‍ ലഗേജായി കൊണ്ടുപോകാവുന്നത് ഏഴുകിലോയാണ്. ഈ സമയത്താണ് 25 കിലോ സ്വര്‍ണം പിടിച്ചത്.

വിമാനത്താവളത്തിനുള്ളില്‍ കള്ളകടത്തുകാര്‍ക്ക് സഹായം ലഭിച്ചുവെന്ന സംശയം ഡിആര്‍ഐക്ക് ഉണ്ടായിരുന്നു. സ്വര്‍ണം പുറത്തേക്ക് കടത്താന്‍ സഹായിക്കുന്ന ആറ് താല്‍ക്കാലിക ജീവനക്കാര്‍ നേരത്തെ പിടിയിലായിരുന്നു. ഇവരില്‍ നിന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വര്‍ണ വേട്ടയിലേക്ക് നീങ്ങാനുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചത്.

തെളിവുകള്‍ ലഭിച്ചിട്ടും ഇവരെ പിടികൂടാത്തതിനെതിരെ വിമര്‍ശനവും വന്നിരുന്നു. പ്രധാനപ്രതി അഡ്വ. ബിജുവടക്കം ഇരുപതോളം പേര്‍ സ്വര്‍ണക്കടത്തില്‍ ഭാഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂന്നുമാസത്തിനിടെ സംഘം 70 തവണയെങ്കിലും യാത്ര നടത്തിയിട്ടുണ്ട്. ഈ യാത്രയില്‍ സ്വര്‍ണം കടത്തിയിട്ടുമ്ടാവുംമെന്നാണ് കരുതുന്നത്.

സാധാരണ സ്വര്‍ണ കടത്തുകാരില്‍നിന്ന് വ്യത്യസ്തമായ രീതിയായിരുന്നു സംഘം പിന്തുടര്‍ന്നിരുന്നത്. ബ്യൂട്ടീഷ്യന്‍മാര്‍, അഭിഭാഷകര്‍. ഉദ്യോഗസ്ഥര്‍ തുടങ്ങിയ പ്രൊഫഷണലുകളാണ് സംഘത്തിലെ അംഗങ്ങല്‍. ഇടപാടുകളില്‍ ഇവര്‍ക്ക് കമ്മിഷന് പകരം വ്യാപാരത്തിലെ ഓഹരി പങ്കാളിത്തമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്.

Read: പാലക്കാട്ടെ അട്ടിമറിക്ക് പിന്നില്‍ സ്വാശ്രയ കോളേജ് മേധാവി, പാർട്ടിക്കുള്ളിലേക്ക് നീളുന്ന കടുത്ത ആരോപണവുമായി എം ബി രാജേഷ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍