UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീലങ്ക സ്ഫോടനം; കൊല്ലപ്പെട്ടവരിൽ ഡെന്മാർക്കിലെ ഏറ്റവും വലിയ ധനികന്റെ മക്കളും

ഫോബ്‌സ് മാസികയുടെ കണക്ക് പ്രകാരം സ്കോട്ലൻഡിലെ ആകെ ഭൂമിയുടെ ഒരു ശതമാനത്തിലധികമുള്ളത് ഈ വ്യവസായ പ്രമുഖന്റെ കൈവശമാണ്.

ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടവരിൽ ഹോളണ്ടിലെ ഏറ്റവും ധനികനായ വ്യക്തിയുടെ മൂന്ന് കുഞ്ഞുങ്ങളും. ഹോളണ്ടിലെ ഏറ്റവും ധനികൻ എന്ന് അറിയപ്പെടുന്ന ആൻഡേർസ് ഹോൾച്ച് പോൾസണിന്റെ മക്കളാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. പോള്സണും കുടുംബവും ശ്രീലങ്കയിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു. കൊല്ലപ്പെട്ടവരിൽ ഈ മൂന്ന് കുട്ടികളുമുണ്ടെന്ന് പോൾസണിന്റെ ബിസിനസ്സ് വക്താവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മക്കളുടെ മരണത്തെക്കുറിച്ച് ഇതുവരെയും പോൾസൺ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ലോകത്താകമാനം അറിയപ്പെടുന്ന വലിയ ഒരു വസ്ത്രവ്യാപാര ശൃംഖലയുടെ ഉടമസ്ഥനാണ് പോൾസൺ. വേരോ മോഡാ, ജാക്ക് ആൻഡ് ജോൺസ്‌ മുതലായ ബ്രാൻഡുകളെല്ലാം ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്ലുള്ളവയാണ്. ഫോബ്‌സ് മാസികയുടെ കണക്ക് പ്രകാരം സ്കോട്ലൻഡിലെ ആകെ ഭൂമിയുടെ ഒരു ശതമാനത്തിലധികമുള്ളത് ഈ വ്യവസായ പ്രമുഖന്റെ കൈവശമാണ്.

290 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ പ്രസിഡന്റ് മൈത്രിപാല സിരിസേന അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഈസ്റ്റർ ദിനത്തിൽ മൂന്ന് മുസ്‌ലിം പള്ളികളിലും മൂന്ന് ഹോട്ടലുകളിലുമായി എട്ട് സ്ഫോടന പരമ്പരകളാണ്  ശ്രീലങ്കയിൽ അരങ്ങേറിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍