UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാലക്കാട് രാജേന്ദ്രനെ സംസ്‌കരിക്കാന്‍ പണമില്ലാതെ നെട്ടോട്ടമോടിയ ഓട്ടോ ഡ്രൈവര്‍ക്ക് സഹായവുമായി ആന ഉടമ ഫെഡറേഷന്‍

പാലക്കാട് രാജേന്ദ്രനെ സംസ്‌ക്കരിക്കാന്‍ പണമില്ലാതെ നെട്ടോട്ടമോടുകയായിരുന്നു ഉടമയായ മൂത്താന്‍ തറ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ശരവണന്‍.

കഴിഞ്ഞ ദിവസം ചെരിഞ്ഞ പാലക്കാട് തിരുപുരയ്ക്കല്‍ രാജേന്ദ്രന്‍ എന്ന ആനയെ സംസ്‌കരിക്കാന്‍ പണമില്ലാതെ നെട്ടോട്ടമോടിയ ഓട്ടോ ഡ്രൈവറായ ഉടമയ്ക്ക് സഹായവുമായി ആന ഉടമ ഫെഡറേഷന്‍ രംഗത്തെത്തി. ആനയെ സംസ്‌കരിക്കാന്‍ വേണ്ട എല്ലാ നടപടികളും ചുമതലകളും ഏറ്റെടുത്തു ചെയ്യാന്‍ സംസ്ഥാന എലിഫന്റ് ഓണേഴ്സ് ഫെഡറേഷനില്‍ തീരുമാനം ആയി. അതിനായി പുത്തൂര്‍ പ്രകാശ് എന്ന ആളിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

പാലക്കാട് രാജേന്ദ്രനെ സംസ്‌ക്കരിക്കാന്‍ പണമില്ലാതെ നെട്ടോട്ടമോടുകയായിരുന്നു ഉടമയായ മൂത്താന്‍ തറ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ശരവണന്‍. ആനയുടെ പോസ്റ്റ്മാര്‍ട്ടത്തിനും സംസ്‌ക്കാരത്തിനുമായി കുറഞ്ഞത് 2 ലക്ഷം രൂപയെങ്കിലും വേണം. പാലക്കാട് ആനപ്രേമി സംഘം ഉള്‍പ്പടെ സഹായത്തിനെത്തിയെങ്കിലും ആവശ്യമുള്ള പണം സമാഹരിക്കാനായിട്ടില്ലായിരുന്നു.

ആനക്കമ്പം മൂത്ത് വായ്പ്പയെടുത്താണ് കഴിഞ്ഞ വര്‍ഷം കോട്ടയത്തു നിന്നും ശരവണന്‍ ആനയെ വാങ്ങുന്നത്. ഓട്ടോ ഓടിച്ചു കിട്ടുന്ന പണം കൊണ്ടാണ് ശരവണന്‍ ആനയെ പരിപാലിച്ചിരുന്നത്. ഉത്സവ എഴുന്നള്ളിപ്പിനും കൊണ്ടുപോകുമായിരുന്നു. അസുഖം ബാധിച്ച് ആഴ്ചകളോളം ആന ചികില്‍സയിലായിരുന്നു.

ആനയെ സംസ്‌ക്കരിക്കുന്നതിനായി 10 ടണ്ണോളം വിറക്, 30 ലിറ്റര്‍ ഡീസല്‍, 25 കിലോ പഞ്ചസാര, മഞ്ഞപ്പൊടി, ക്രെയ്ന്‍ എന്നിങ്ങനെ നിരവധി സാധനങ്ങള്‍ ആവശ്യമാണ്. കൂടാതെ പോസ്റ്റ് മാര്‍ട്ടത്തിന്റെ ചിലവും. ഇതിനൊക്കെയുള്ള ചിലവിനായിട്ടുള്ള ഓട്ടത്തിലായിരുന്ന സാഹചര്യത്തിലാണ് ശരവണന് സഹായവുമായി ആന ഉടമ ഫെഡറേഷന്‍ എത്തിയത്.

Read: ആനകളിലെ ‘ഇരട്ട ചങ്കന്‍’ പാലക്കാട് തിരുപുരയ്ക്കല്‍ രാജേന്ദ്രന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍