UPDATES

ട്രെന്‍ഡിങ്ങ്

അഗസ്ത്യാര്‍കൂടത്തില്‍ ‘ധന്യ’മുഹൂര്‍ത്തം!

അഗസ്ത്യമല കീഴടക്കി ചരിത്ര നേട്ടം സ്വന്തമാക്കിയതിന് ശേഷം സഹയാത്രികര്‍ക്കൊപ്പം ‘എല്ലാവര്‍ക്കും നന്ദി’ എന്ന ബാനറും ഉയര്‍ത്തി ധന്യ സനല്‍

ഹൈക്കോടതി കോടതി ഉത്തരവിന് ശേഷം അഗസ്ത്യാര്‍ കൂടംകീഴടക്കിയ ആദ്യ വനിതയെന്ന ചരിത്ര നേട്ടം ധന്യ സനല്‍ സ്വന്തമാക്കി. ഗവേഷണങ്ങള്‍ക്കും മറ്റും മുന്‍പ് പെണ്‍കുട്ടികള്‍ മുന്‍പ് അഗസ്ത്യാര്‍ മല കയറിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്ക് ഔദ്യോഗിക പ്രവേശനം അനുവദിച്ചതിന് ശേഷം ആദ്യം എത്തുന്ന വനിതയായിരിക്കുകയാണ് ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ ഏക വനിത വക്താവ്.

അഗസ്ത്യമല കീഴടക്കിയതിന് ശേഷം സഹയാത്രികര്‍ക്കൊപ്പം ‘എല്ലാവര്‍ക്കും നന്ദി’ എന്ന ബാനറും ഉയര്‍ത്തി ധന്യ സനല്‍. തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിക്ക് തുടങ്ങിയ യാത്ര ഉച്ചയ്ക്ക് മൂന്നിന് ഏഴ് കി.മീ അകലെ അതിരുമല ബേസ് ക്യാമ്പില്‍ അവസാനിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി അവിടെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉറങ്ങാന്‍ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.

പ്രളയത്തിലും ഓഖിയിലും സേനയുടെ ഹെലിക്കോപ്റ്ററില്‍ ഇവര്‍ ഉണ്ടായിരുന്നു; കോടതി ഉത്തരവിന് ശേഷം അഗസ്ത്യാര്‍കൂടം കയറുന്ന ആദ്യ വനിതയെ പരിചയപ്പെടാം

ഇന്നലെ രാവിലെ ആറിന് എല്ലാവരും ഉണര്‍ന്നു. അഗസ്ത്യാര്‍കൂടത്തിലേക്കുള്ള ഏറ്റവും ദുഷ്‌കരമായ 6.5 കിലോമീറ്റര്‍ യാത്ര ഏഴരയ്ക്കു ആരംഭിച്ചു. പലരും യാത്ര മതിയാക്കിയെങ്കിലും ധന്യ പിന്‍ന്തിരിയാന്‍ കൂട്ടാക്കിയില്ല. പിന്നീട് ഉച്ചയോടെ അഗസ്ത്യമലയുടെ തുഞ്ചത്ത് എത്തിയ ധന്യ ചരിത്രത്തിലേക്കുള്ള ചുവടുവച്ച വനിതയുമായി.

ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ പ്രതിരോധവക്താവാണ് മഞ്ചേരി സ്വദേശിയായ ധന്യ സനല്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നേഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ധന്യ പ്രതിരോധ മേഖലയിലേക്ക് എത്തുന്നത്. സിവില്‍ സര്‍വീസ് എഴുതി ഡിഫന്‍സിലെ ഏക വനിതാ വക്താവ് എന്ന നിലയിലേക്ക് എത്തിയ ധന്യയുടെ പ്രവര്‍ത്തന മേഖല ഇപ്പോള്‍ തിരുവനന്തപുരത്താണ്.

ഇതിനുള്ളിലെവിടെയോ തപമാണഗസ്ത്യന്‍; അഗസ്ത്യകൂടം – ഫോട്ടോ ഫീച്ചര്‍

‘അഗസ്ത്യാര്‍കൂടം ബുദ്ധകേന്ദ്രം; അഗസ്ത്യമുനിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചത് പറക്കും സ്വാമികള്‍; അതിന് 50 വര്‍ഷം പോലും പഴക്കമില്ല’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍