UPDATES

യാത്ര

മുഴപ്പിലങ്ങാട് ബീച്ച്- ധര്‍മ്മടം തുരുത്ത് ടൂറിസം വികസനത്തിന് രൂപരേഖ

കണ്ണൂര്‍ ജില്ലയുടെ ടൂറിസം വികസനത്തിന് കുതിപ്പേകുന്നതാകും പദ്ധതി. ഇതിന്റെ ഭാഗമായി രണ്ടു കി.മീ ദൂരത്തില്‍ സന്ദര്‍ശകര്‍ക്ക് വ്യത്യസ്തമായ കാഴ്ചാനുഭവങ്ങള്‍ ഒരുക്കും.

മുഴപ്പിലങ്ങാട് ബീച്ചും ധര്‍മ്മടം തുരുത്തുമായി ബന്ധപ്പെട്ട ടൂറിസം വികസന രൂപരേഖ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ അവതരിപ്പിച്ചു. കണ്ണൂര്‍ ജില്ലയുടെ ടൂറിസം വികസനത്തിന് കുതിപ്പേകുന്നതാകും പദ്ധതി. ഇതിന്റെ ഭാഗമായി രണ്ടു കി.മീ ദൂരത്തില്‍ സന്ദര്‍ശകര്‍ക്ക് വ്യത്യസ്തമായ കാഴ്ചാനുഭവങ്ങള്‍ ഒരുക്കും. ധര്‍മ്മടം ബീച്ചിനെ മുഴപ്പിലങ്ങാട് ബീച്ചുമായി ബന്ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്. പദ്ധതിയുടെ വിശദമായ രൂപരേഖ നാല് മാസത്തിനകം തയ്യാറാക്കും.

യോഗത്തില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ബാലകിരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തില്‍ വാഹനങ്ങള്‍ ഓടിക്കാവുന്ന ഏക ബീച്ചാണ് കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ച്. കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടല്‍ തീരം സ്ഥിതിചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചും മുഴപ്പിലങ്ങാട് ബീച്ചാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍