UPDATES

ട്രെന്‍ഡിങ്ങ്

ബിജെപി ഹര്‍ത്താല്‍; സാമാന്യ ജനജീവിതം ബുദ്ധിമുട്ടിലാക്കുന്നവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ഡിജിപി

ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ മുതിരുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ നിര്‍ബന്ധമായും കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യണംമെന്നും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണമെന്നും ഡിജിപി

ബിജെപി ഇന്ന് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ സാമാന്യ ജനജീവിതം ബുദ്ധിമുട്ടിലാക്കുന്നവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ. ഹര്‍ത്താലില്‍ ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ മുതിരുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ നിര്‍ബന്ധമായും കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യണംമെന്നും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണമെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കി.

ഹര്‍ത്താലില്‍ സാമാന്യ ജനജീവിതം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നാമ് സംസ്ഥാന പൊലീസ് മേധാവി എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും നല്‍കിയ നിര്‍ദ്ദേശം. വ്യക്തികള്‍ക്കും വസ്തുക്കള്‍ക്കും എതിരെയുളള അക്രമങ്ങള്‍ കര്‍ശനമായി തടയണം. സംസ്ഥാനത്ത് എല്ലാ വിധത്തിലുളള അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനും ആവശ്യമായ സുരക്ഷ എര്‍പ്പെടുത്തണം. സര്‍ക്കാര്‍ ഓഫീസുകള്‍, കെ എസ് ഇ ബി, മറ്റ് ഓഫീസുകള്‍ എന്നിവയ്ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്തണം.

കെ എസ് ആര്‍ ടി സി, സ്വകാര്യ ബസുകള്‍ എന്നിവ തടസ്സം കൂടാതെ സര്‍വീസ് നടത്തുന്നതിനു സൗകര്യം ഒരുക്കണം. കോടതികളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കണം. ആവശ്യമായ സ്ഥലങ്ങളില്‍ പോലീസ് പിക്കറ്റും പെട്രോളിങും ഏര്‍പ്പെടുത്തണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഓഫീസിന് മതിയായ സംരക്ഷണം ഒരുക്കണം. ശബരിമല തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിവേണം.

ഹര്‍ത്താലുകള്‍ നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും റേഞ്ച് ഐജിമാരോടും സോണല്‍ എഡിജിപിമാരോടും സംസ്ഥാന ബെഹ്‌റ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പില്‍ ഒരാള്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് ബിജെപി സംസ്ഥാന വ്യാപകമായി ഹര്‍ത്താന്‍ ആചരിക്കുന്നത്. തിരുവനന്തപുരം പേരൂര്‍ക്കട മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ എന്നയാളായിരുന്നു കെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന പന്തലിന് എതിര്‍വശത്ത് വച്ച് ആത്മഹത്യ ചെയ്തത്.

വേണുഗോപാലൻ നായര്‍ ആത്മഹത്യ ചെയ്തത് ജീവിതം മടുത്തതിനാലെന്ന് മരണമൊഴി; ഹർത്താലാഹ്വാനം നടത്തിയ ബിജെപി വെട്ടിലായി

“ആരാകണം നിങ്ങളുടെ മുഖ്യമന്ത്രി?” -ജനങ്ങളുടെ ‘പൾസ്’ അറിയാൻ രാഹുൽ ഗാന്ധി ഓഡിയോ പോൾ നടത്തി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍