UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

ദിലീപുമായി അടുപ്പമുള്ള ഒരു യുവനടിയെയും കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും

നടിയെ ആക്രമിച്ച കേസിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. ദിലീപിന്റെ ഒളിവില്‍ കഴിയുന്ന മാനേജര്‍ അപ്പുണ്ണിയുടെ (സുനില്‍രാജ്) മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ 10-ാം തീയതി അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ നേരത്തെ അങ്കമാലി മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു.

ദിലീപുമായി അടുപ്പമുള്ള ഒരു യുവനടിയെയും കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും. ദീലീപുമായ് അടുത്ത സൗഹൃദമുള്ള ഈ യുവനടിയുടെ അക്കൗണ്ടിലേക്ക് നടി ആക്രമിക്കപ്പെട്ടതിന് ശേഷം വന്‍ തുക നിക്ഷേപിക്കപ്പെട്ടതാണ് അന്വേഷണസംഘം ഇവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

ആദ്യചോദ്യം ചെയ്യലിന് ശേഷം വിട്ടയ്ച്ച അപ്പുണ്ണിയെ പോലീസ് നിരീക്ഷണം നടത്താതിരുന്നതിനാല്‍ ഇയാള്‍ക്ക് ഒളിവില്‍ പോകാന്‍ എളുപ്പമായി. അപ്പുണ്ണിയെയും ദിലീപിനെയും കസ്റ്റഡിയില്‍ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ആലോചിച്ചിരുന്നുവെന്നും ഇതു മനസിലാക്കി ഇയാള്‍ക്ക് ദിലീപിന് ജാമ്യം ലഭിക്കുന്നതു വരെ ഒളിവില്‍ തുടരാന്‍ നിയമോപദേശം കിട്ടിയതായിട്ടാണ് വിവരം.

കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിമായും സഹതടവുകാരന്‍ വിഷ്ണുവുമായും അപ്പിണ്ണിക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍