UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന്റെ ചെലവുകള്‍ക്കായി ജയിലില്‍ 200 രൂപ മണിയോര്‍ഡര്‍ ലഭിച്ചു

സഹോദരന്‍ അനൂപ് ആണ് മണിയോര്‍ഡര്‍ അയച്ചത്

നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്‌ജെയിലില്‍ കഴിയുന്ന നടന്‍ ദിലീപിപിന് ജയിലിലെ ചെലവുകള്‍ക്കായി ഇരുന്നൂറ് രൂപ മണിയോര്‍ഡര്‍ ലഭിച്ചു. സഹോദരന്‍ അനൂപ് ആണ് മണിയോര്‍ഡര്‍ അയച്ചത്. ബന്ധുക്കളെയും അഭിഭാഷകനെയും മറ്റും ഫോണ്‍ വിളിക്കുന്നതിനുള്‍പ്പെടെ ഈ തുക ഉപയോഗിക്കാം.

ആഴ്ചയില്‍ മൂന്ന് തവണയാണ് ഫോണ്‍ ചെയ്യാന്‍ അനുവാദം. മൂന്ന് നമ്പരുകളിലേക്ക് മാത്രമാണ് ഫോണ്‍ ചെയ്യാനാകുക. വിളിക്കുന്ന നമ്പരുകള്‍ ഏതൊക്കെയാണെന്ന് ജയില്‍ സൂപ്രണ്ടിനെ നേരത്തെ അറിയിക്കണം. തടവുകാര്‍ക്ക് കാന്റീന്‍ അലവന്‍സായി സര്‍ക്കാര്‍ 800 രൂപ നല്‍കുന്നുണ്ട്. എന്നാല്‍ ഈ തുകയ്ക്ക് ദിലീപ് അര്‍ഹനല്ല. നേരത്തെ ദിലീപിനെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തിയ സഹോദരനോട് ജയില്‍ ചെലവുകള്‍ക്കുള്ള തുക മണിയോര്‍ഡറായി അയക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍