UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും തെളിവ്: ദിലീപിന്റെ വിദേശത്തുള്ള നീക്കങ്ങള്‍ ശ്രദ്ധിച്ച് പോലീസ്

കുറ്റം തെളിയിക്കപ്പെട്ടാല്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരം ദിലീപിനെതിരെ കേസെടുക്കും

നടിയ ആക്രമിച്ച കേസില്‍ ക്വട്ടേഷന്‍ നല്‍കിയതിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും പോലീസിന് കൂടുതല്‍ തെളിവ് ലഭിച്ചു. വിദേശത്തുള്ള ഇയാളുടെ അടുത്ത ബന്ധുവിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. മലയാള സിനിമകള്‍ വിദേശത്ത് പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവകാശം നിലവില്‍ നായക നടന്മാര്‍ക്കാണ് ഉള്ളത്.

ഈ തുക ദിലീപ് വിദേശ നിക്ഷേപമാക്കി മാറ്റിയെന്ന ആരോപണമാണ് സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നത്. തുകയില്‍ കുറെ ഭാഗം നികുതി വെട്ടിക്കാന്‍ കുഴല്‍പ്പണമായും നാട്ടിലെത്താറുണ്ടെന്നാണ് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരം ദിലീപിനെതിരെ കേസെടുക്കും. ഇതിനായി അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പുമാണ് അന്വേഷണം നടത്തുന്നത്.

ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും തെളിവുകള്‍ പരിശോധിക്കുന്നുണ്ട്. അതേസമയം നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ നാളെ ഹൈക്കോടതി വിധി പറയും. ദിലീപിന്റെ മാനേജരെ കണ്ടെത്താന്‍ ഇതുവരെയും പോലീസിന് സാധിച്ചിട്ടില്ല. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയും അപ്പുണ്ണിയും കുറ്റകൃത്യം നടന്നതിന് ശേഷം 40 തവണ പരസ്പരം ഫോണില്‍ വിളിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഇവര്‍ നേരില്‍ കണ്ടിട്ടുമുണ്ട്. കൂടാതെ ഏഴ് തവണ ഇവര്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും കണ്ടെത്തിയതോടെ അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമായിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍