UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണിക് സര്‍ക്കാരിന്റെ പ്രസംഗം സംപ്രേഷണം ചെയ്യില്ലെന്ന് ദൂരദര്‍ശന്‍: രൂക്ഷ വിമര്‍ശനവുമായി സിപിഎം

ദൂരദര്‍ശന്‍ ബിജെപിയുടേയോ ആര്‍എസ്എസിന്റെയോ സ്വകാര്യ സ്വത്തല്ലെന്ന് സിതാറാം യെച്ചൂരി

ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിന പ്രസംഗം സംപ്രേഷണം ചെയ്യാന്‍ ദൂരദര്‍ശന്‍ വിസമ്മതിച്ചു. ദൂരദര്‍ശന്റെ നടപടിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. ദൂരദര്‍ശന്‍ ബിജെപിയുടേയോ ആര്‍എസ്എസിന്റെയോ സ്വകാര്യ സ്വത്തല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

മണിക് സര്‍ക്കാരിന്റെ പ്രസംഗം ഡിഡി ത്രിപുരയിലൂടെ സംപ്രേക്ഷണം ചെയ്യാനുള്ള അനുമതിയാണ് ദൂരദര്‍ശന്‍ നിഷേധിച്ചത്. ഇത് കടുത്ത ജനാധിപത്യ വിരുദ്ധവും നിയമ ലംഘനവുമാണെന്ന് യെച്ചൂരി വ്യക്തമാക്കി. ഫെഡറല്‍ വ്യവസ്ഥിതിയെക്കുറിച്ച് ധാര്‍മിക പ്രസംഗം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ പാര്‍ട്ടികളുടെ സ്വരം അടിച്ചമര്‍ത്താന്‍ തന്റെ അണികളെ ഉപയോഗിക്കുകയും ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ ശബ്ദം പോലും അടിച്ചമര്‍ത്തുകയാണ് മോദി.

ഇതല്ല ഏകാധിപത്യവും അടിയന്തരാവസ്ഥയുമെങ്കില്‍ പിന്നെന്താണെന്നും അദ്ദേഹം ചോദിക്കുന്നു. ഇതിനെതിരെ സിപിഎമ്മും ത്രിപുരയിലെ ജനങ്ങളും പ്രതികരിക്കുമെന്നും യെച്ചൂരിയുടെ ട്വീറ്റ് പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍