UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡോ. കഫീല്‍ ഖാനെ യു.പി പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു

സസ്പെന്‍ഷനിലായിരിക്കെ കുട്ടികളെ പരിശോധിച്ചു എന്ന് കാണിച്ചാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്

ഡോ. കഫീല്‍ ഖാനെ വീണ്ടും അറസ്റ്റ് ചെയ്തു. സസ്പെന്‍ഷനിലായിരിക്കെ കുട്ടികളെ പരിശോധിച്ചു എന്ന് കാണിച്ചാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടയ്ക്ക് അജ്ഞാതമായ രോഗം പിടിപ്പെട്ട് 70 ശിശു മരണങ്ങള്‍ സംഭവിച്ച ബഹ്‌റായ് ജില്ലാ ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയോടെ കഫീല്‍ ഖാന്‍ എത്തിയിരുന്നു.

കഫീല്‍ ഖാനും അദ്ദേഹത്തിനോപ്പമുണ്ടായിരുന്നവരും മരണപ്പെട്ട കുട്ടികളുടെ അതേ രോഗവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളുമായിട്ടും അവിടുത്തെ ഡോക്ടറുമാരുമായും സംസാരിച്ചു. തുടര്‍ന്ന് കുട്ടികളെ പരിശോധിച്ചു എന്നാരോപിച്ച് ബഹ്‌റായ് ജില്ലാ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് കഫീല്‍ ഖാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് 70 ശിശുക്കള്‍ മരണപ്പെടാന്‍ ഇടയാക്കിയതെന്ന്‌ കഫീല്‍ ഖാന്‍ പറയുന്നത്. അതേസമയം അനധികൃതമായാണ് കഫീല്‍ ഖാനെ കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അദീല്‍ അഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്റെ സഹോദരനെ അനധികൃതമായിട്ടാണ് പോലീസ് കോണ്ടുപോയത്. അദ്ദേഹം ചെയ്ത് ഒരെ ഒരു ‘തെറ്റെന്ന്’ പറയുന്നത് അവിടുത്തെ ഡോക്ടറുമാരെ കണ്ടതും രോഗത്തെക്കുറിച്ച് സംസാരിച്ചതുമാണ്, എന്നാണ് അദീല്‍ അഹമ്മദ് ഖാന്‍ പറയുന്നത്.

ഡോ. കഫീല്‍ ഖാന്‍/ അഭിമുഖം: ബുള്ളറ്റ് ട്രെയിന് പകരം അവര്‍ നല്‍കുന്നത് ബുള്ളറ്റുകളാണ്; വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ പ്രചരണം നടത്തും

ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അറുപത്തോളം കുട്ടികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അവിടുത്തെ ശിശുരോഗ വിഭാഗം ഡോക്ടറായ കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നു. യുപി സര്‍ക്കാരിന്റെ വീഴ്ച മറച്ച് വയ്ക്കാന്‍ നിപരാധിയായ കഫീല്‍ഖാനെ അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍