UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹോണ്‍ മുഴക്കി പശുവിനെ പേടിപ്പിച്ചെന്നാരോപിച്ച് ഡ്രൈവറുടെ കണ്ണടിച്ച് പൊട്ടിച്ചു

ബീഹാര്‍ തലസ്ഥാനമായ പട്നയ്ക്ക് സമീപമുള്ള മൈന എന്ന ഗ്രാമത്തിലാണ് സംഭ

ബീഹാറില്‍ ഹോണ്‍ മുഴക്കി പശുവിനെ പേടിപ്പിച്ചെന്നാരോപിച്ച് ഡ്രൈവറുടെ കണ്ണടിച്ച് പൊട്ടിച്ചു. പട്നയ്ക്ക് സമീപമുള്ള മൈന എന്ന ഗ്രാമത്തിലാണ് സംഭവം. ബഗല്‍പൂര്‍ ജില്ലയില്‍ നിന്നും തന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗണേഷ് മണ്ഡല്‍ എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. നടുറോഡില്‍ പശു നില്‍ക്കുന്നത് കണ്ട് പശുവിനെ മാറ്റുവാനായി ഗണേഷ് വാഹനത്തിന്റെ ഹോണ്‍ അടിക്കുകയായിരുന്നു.

ഹോണ്‍ ശബ്ദം കേട്ടതോടെ റോഡില്‍ നിന്നും പശു കുതറി ഓടി എന്ന് പറഞ്ഞ് പശുവിന്റെ ഉടമസ്ഥന്‍ രാം ദുലര്‍ യാദവ് ഗണേഷിനെ വണ്ടിയില്‍ നിന്നും പുറത്തിറക്കി മര്‍ദ്ദിക്കുകയായിരുന്നു. മനപൂര്‍വ്വം ഹോണ്‍ മുഴക്കി പശുവിനെ ഭയപ്പെടുത്തി എന്നാരോപിച്ചായിരുന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ ബോധം സഷ്ടപ്പെട്ട ഗണേശിനെ ഉടന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ബോധം തിരിച്ചു കിട്ടിയ ഗണേഷ് തന്റെ ഇടത് കണ്ണിന് കാഴ്ച്ചയില്ലെന്ന് തിരിച്ചറിയുകയായിരുന്നു. കണ്ണില്‍ നിന്നു ഒരുപാട് രക്തം നഷ്ട്ടപ്പെട്ടതായിരിക്കാം കാഴ്ച നഷ്ടപ്പെടാന്‍ കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു.

ഗണേഷിനെ മര്‍ദ്ദിച്ചു എന്ന പറയുന്ന സമയം താന്‍ തന്റെ പശുവിനെ കുളിപ്പിക്കുകയായിരുന്നു എന്നും താന്‍ ഗണേഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് റാം ദുലര്‍ യാദവ് പൊലീസിന് നല്‍കിയ വിശിദീകരണം. സംഭവത്തില്‍ സോന്‍ബര്‍സ രാജ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍