UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാത്രി പത്ത് മണിക്ക് സംസ്ഥാന പോലീസ് ആസ്ഥാനത്തിന് മുകളില്‍ ‘ഡ്രോണ്‍’

പോലീസ് ആസ്ഥാനത്തിന്റെ അഞ്ചാം നിലയ്ക്ക് സമീപത്തൂടെയാണ് ഡ്രോണ്‍ പറന്നത്

സംസ്ഥാന പോലീസ് ആസ്ഥാനത്തിന് മുകളില്‍ ഡ്രോണ്‍ ക്യാമറ എത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി രാത്രി പത്തരയോടെയാണ് പോലീസ് ആസ്ഥാനത്തിന് മുകളില്‍ അജ്ഞാതര്‍ നിയന്ത്രിച്ച ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്. സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്ന പോലീസുകാര്‍ ഡ്രോണ്‍ ക്യാമറ കണ്ടതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പോലീസ് ആസ്ഥാനത്തിന്റെ അഞ്ചാം നിലയ്ക്ക് സമീപത്തൂടെയാണ് ഡ്രോണ്‍ പറന്നത്. ഗുരുതുരമായ സുരക്ഷ വീഴ്ച സംഭവച്ചിരിക്കുന്നതിനാല്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

രണ്ട് മാസം മുമ്പ് പോലീസ് ആസ്ഥാനത്തിന് സമീപമുള്ള ഓഡിറ്റോറിയത്തിലെ പരിപാടികളുടെ ചിത്രീകരണത്തിനായി എത്തിച്ച ഡ്രോണ്‍ നിയന്ത്രണം വിട്ട് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് സമീപം എത്തിയിരുന്നു. ശേഷം മുന്നറിയിപ്പ് നല്‍കിയതിന് കസ്റ്റഡിയിലെടുത്ത് ഡ്രോണ്‍ വിട്ടുകൊടുക്കുകയായിരുന്നു. ഇത്തരത്തില്‍ സംഭവിച്ച പിഴവാണോ അതോ ഗൗരവമുള്ള വിഷയമാണോയെന്ന കാര്യം അന്വേഷിക്കുകയാണെന്ന് പോലീസ് വ്യക്താമാക്കിയത്.

ഈ 22-ാം തീയതി തിരുവനന്തപുരത്ത് വിക്രം സാരാഭായ് സ്പേസ് റിസര്‍ച്ച് സെന്ററില്‍ (വി എസ് എസ് സി) ഉള്‍പ്പടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അര്‍ധരാത്രിക്ക് ശേഷം ‘ഡ്രോണ്‍ ക്യാമറ’ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശങ്ങള്‍ അതീവ ജാഗ്രതയിലായിരുന്നു. കോവളം സമുദ്രാ ബീച്ചിന് സമീപം അര്‍ധ രാത്രി 12.55ന് നൈറ്റ് പട്രോളിംഗിന് ഇറങ്ങിയ പോലീസ് സംഘമാണ് ഡ്രോണ്‍ ശ്രദ്ധിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍