കഴിഞ്ഞ ജൂലൈ രണ്ടിന് ബിസിനസ് ആവശ്യാര്‍ഥമാണ് സുരേഷ് കുമാര്‍ യെമനിലെ ഏദനിലെത്തിയത്.
തിരുവനന്തപുരം സ്വദേശിയായ ദുബായിലെ വ്യവസായി സുരേഷ് കുമാര്‍ കൃഷ്ണ പിള്ളയെ (59) കാണാതായിട്ട് രണ്ടുമാസമായി. തുടര്‍ന്ന് പിതാവിനെ കണ്ടെത്തെണമെന്ന് ആവശ്യപ്പെട്ട് മകന്‍ ജിതിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രിക്കും നിവേദനം നല്‍കി. പിതാവിന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നാണ് ജിതിന്‍ ആരോപിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ദുബായിലാണ് ഇപ്പോള്‍ ജിതിന്‍.
കഴിഞ്ഞ ജൂലൈ രണ്ടിന് ബിസിനസ് ആവശ്യാര്‍ഥമാണ് സുരേഷ് കുമാര്‍ യെമനിലെ ഏദനിലെത്തിയത്. ജൂലൈ നാലിന് രാവിലെ പത്തരക്ക് സനായില്‍ നിന്ന് സുരേഷ് തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും പോയ കാര്യം വിജയകരമായി പൂര്‍ത്തിയായിയെന്ന അറിയിച്ചുവെന്നും ബിസിനസ് പങ്കാളി ശിവദാസന്‍ വളപ്പിലും പറയുന്നു. ഇതിന് ശേഷം കുടംബക്കാരോടും സുഹൃത്തുക്കളോടും യാതൊരു ബന്ധവും ഉണ്ടായില്ല. സുരേഷ് എവിടെ പോയെന്നതിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. സുരേഷ് യുദ്ധമേഖലയില്‍ കുടുങ്ങിയതാണോ, സാമ്പത്തിക തട്ടിപ്പിനോ മറ്റോ ഇരയായതാണോ എന്ന് വ്യക്തമല്ലെന്നും ശിവദാസന്‍ പറയുന്നു.
ഇന്‍ഫിനിറ്റി ഗ്ലോബല്‍ ലോയല്‍റ്റീസ് എന്ന കമ്പനിയുടെ പങ്കാളികളിലോരാളാണ് സുരേഷ്. സുഡാന്‍ വഴി യെമനില്‍ സുരേഷ് വിമാനമിറങ്ങിയതായി വിമാനടിക്കറ്റുകള്‍ വ്യക്തമാക്കുന്നുണ്ട്. ദുബായില്‍ നിന്ന് ജൂലൈ ഒന്നിന് ഖാര്‍തൂമിലെത്തിയ സുരേഷ് കുമാര്‍ തുടര്‍ന്ന് ക്വീന്‍ ബില്‍ക്കീസ് എയര്‍വേയ്‌സിലാണ് ഏദനിലെത്തിയത്. യെമനില്‍ ആഭ്യന്തര യുദ്ധം നടക്കുന്നതിനാല്‍ പിതാവ് ഏതെങ്കില്ലും സംഘര്‍ഷത്തില്‍ പെട്ടുവെന്നാണ് ജിതിന്‍ സംശയിക്കുന്നത്.
കര്‍ണാടകയിലെ ബെല്‍ഗാമില്‍ എതനോള്‍ ഫാക്ടറി ആരംഭിക്കുന്നതിനുള്ള ഫണ്ടിന്റെ കാര്യങ്ങള്‍ക്കായിട്ടാണ് സുരേഷ് യെമനിലേക്ക് പോയത്. 140 ഏക്കറിലായി കോടികളുടെ പദ്ധതിയാണത്. പ്ലാന്റ് ഏതാണ്ട് പൂര്‍ത്തീകരണത്തോട് അടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ടായതിനാല്‍ ബാങ്കുകള്‍ പ്ലാന്റിനെ നോണ്‍ പെര്‍ഫോമിങ് അസറ്റ് ആക്കി പ്രഖ്യാപിച്ചു. അങ്ങനെയാണ് ഫണ്ടിംഗിനായി ചില കമ്പനികളുമായി ബന്ധപ്പെടുന്നതും തുടര്‍ന്ന് യെമനിലേക്ക് ബിസിനസ് മീറ്റിംഗിനായി സുരേഷിന് പോകേണ്ടി വന്നതും.
കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി