UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രീയം ഇതാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ സെന്‍കുമാറിന് വേണ്ടി കോടതിയില്‍ ഹാജരാകില്ലായിരുന്നു: ദുഷ്യന്ത് ദവെ

സെന്‍കുമാറിന്റെ സംഘപരിവാര്‍ അനുകൂല പരാമര്‍ശങ്ങളില്‍ കടുത്ത വേദനയുണ്ടെന്നും ദവെ

മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ മനസിലിരിപ്പ് ഇതാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന് വേണ്ടി ഹാജരാകില്ലായിരുന്നെന്ന് സുപ്രിംകോടതി അഭിഭാഷകന്‍ ദുഷ്യന്ത് ദവെ. ഡിജിപി സ്ഥാനത്ത് തിരിച്ചെത്താനായി സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ സെന്‍കുമാറിന് വേണ്ടി ഹാജരായത് ദവെ ആണ്.

സെന്‍കുമാറിന്റെ സംഘപരിവാര്‍ അനുകൂല പരാമര്‍ശങ്ങളില്‍ കടുത്ത വേദനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സെന്‍കുമാര്‍ രാഷ്ട്രീയത്തിന് അതീതനായി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ആളാണെന്നായിരുന്നു മനസിലാക്കിയിരുന്നത്. അതിനാലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അദ്ദേഹത്തെ മാറ്റിയതെന്നും കരുതി. അതിനാലാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം എന്നുകരുതിയാണ് ഫീസ് വാങ്ങാതെ കേസ് വാദിച്ചത്. എന്നാല്‍, രാഷ്ട്രീയ നിലപാടുകളുള്ള വ്യക്തിയാണെന്ന് ഇപ്പോഴാണ് മനസിലായത്.

ഭീകര സംഘടനയായ ഐഎസും ആര്‍എസ്എസും രണ്ടാണെന്നാണ് സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ പറഞ്ഞത്. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും സംസ്ഥാനത്ത് മുസ്ലിം ജനന നിരക്ക് വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നുമാണ് സെന്‍കുമാര്‍ പറഞ്ഞത്. ഹിന്ദുക്കളുടെ എണ്ണം കുറയുന്നതും മുന്‍ പോലീസ് മേധാവി ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനിടെ ടിപി സെന്‍കുമാറിനെ ബിജെപിയിലേക്ക് ക്ഷണിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. സെന്‍കുമാറിനെപ്പോലുള്ളവര്‍ വരുന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും എന്നാല്‍ പാര്‍ട്ടി പ്രവേശനം തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നുമാണ് കുമ്മനം പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍