UPDATES

വാര്‍ത്തകള്‍

ഡിഎംകെ സ്ഥാനാര്‍ഥിയുടെ ഓഫീസില്‍ നിന്നും പണം പിടിച്ചു; വെല്ലൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കിയേക്കും

മണ്ഡലത്തിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള ശുപാര്‍ശ തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രപതിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കിയേക്കും. ബുധനാഴ്ചയാണ് വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ഥി കതിര്‍ ആനന്ദിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മണ്ഡലത്തിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള ശുപാര്‍ശ തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രപതിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

സംഭവത്തില്‍ കതിര്‍നെതിരെയും ശ്രീനിവാസന്‍, ദാമോദരന്‍ എന്നീ രണ്ടു പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരെയും ജില്ലാ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതിനാണ് കതിര്‍ ആനന്ദിനെതിരെ കേസെടുത്തിരിക്കുന്നത്. കൈക്കൂലി വാങ്ങിയതിനാണ് ശ്രീനിവാസനും ദാമോദരനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുതിര്‍ന്ന ഡിഎംകെ നേതാവ് ദുരൈ മുരുകന്റെ മകനാണ് കതിര്‍ ആനന്ദ്. മാര്‍ച്ച് 30ന് ദുരൈ മുരുകന്റെ വീട്ടില്‍ നടന്ന ആദായ നികുതി വകുപ്പ് റെയ്ഡില്‍ കണക്കില്‍പെടാത്ത 10.5 ലക്ഷം രൂപ കണ്ടുകെട്ടിയിരുന്നു. രണ്ടു ദിവസത്തിന് ശേഷം ദുരൈ മുരുകന്റെ സഹായിയുടെ സിമന്റ് ഗോഡൗണില്‍ നിന്ന് 11.53 കോടിയോളം രൂപ പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതി എതിരാളികളുടെ ഗൂഡാലോചനയാണന്നാണ് ദുരൈമുരുകനും കതിരും ആരോപിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍