UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം; ഉത്തരവ് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മടക്കി

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പെരുമാറ്റചട്ടം കാരണമാണ് മൊറട്ടോറിയം ഉത്തരവ് നടപ്പിലാക്കാന്‍ കഴിയാതെയായിരിക്കുകയാണ് സര്‍ക്കാര്‍.

അടിയന്തിരമായി കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പെരുമാറ്റചട്ടം കാരണമാണ് മൊറട്ടോറിയം ഉത്തരവ് നടപ്പിലാക്കാന്‍ കഴിയാതെയായിരിക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് കര്‍ഷകര്‍ക്കെതിരെ ബാങ്കുകള്‍ നടപടി ആരംഭിക്കുകയും കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തലാണ് കാര്‍ഷിക വായപ്കള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

എന്നാല്‍ മൊറട്ടോറിയം പ്രഖ്യാപിച്ച മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങും മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റചട്ടം നിലവില്‍ വരുകയും ഉത്തരവ് നടപ്പാക്കാന്‍ സാധിക്കാതെയാവുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ ഉത്തരവ് ഇറക്കാന്‍ വൈകിയതിന് വിമര്‍ശിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു.

റവന്യു മന്ത്രിയും കൃഷി വകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയുടെ അലംഭാവത്തിന് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഉത്തരവ് നടപ്പിലാക്കുവാനായി വെള്ളിയാഴ്ച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റി ഇതുസംബന്ധിച്ച ഫയലും അപേക്ഷയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ ഇളവ് വരുത്തി ഉത്തരവ് നടപ്പാക്കണമെങ്കില്‍ കൂടുതല്‍ വ്യക്തമായ അപേക്ഷ വേണമെന്ന മറുപടിയോടെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഫയല്‍ മടക്കുകയായിരുന്നു. അപേക്ഷയില്‍ കൂടുതല്‍ വിശദീകരണം വേണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ മടക്കിയ ഫയലില്‍ കുറിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍