UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൂങ്ങിമരിച്ചയാളുടെ മൃതദേഹം താഴെയിറക്കാന്‍ 5000 രൂപ; 15 അടി ഉയരത്തില്‍ വലിഞ്ഞ് കയറി എസ്‌ഐ

എസ്‌ഐ വിദ്യാധരനും സിഐ എം ദിലീപ് ഖാനും ഉള്‍പ്പെടുന്ന പോലീസ് ശംഘവും നാട്ടുകാരനായ ഒരാളും ചേര്‍ന്നാണ് മൃതദേഹം പിന്നീട് കാട്ടുവള്ളി ഉപയോഗിച്ച് ഉയര്‍ത്തിയത്.

തൂങ്ങിമരിച്ചയാളുടെ മൃതദേഹം താഴെയിറക്കാന്‍ 5000 രൂപ ആഴശ്യപ്പെട്ടതോടെ 15 അടി ഉയരത്തില്‍ വലിഞ്ഞ് കയറി എസ്‌ഐ. വ്യാഴാഴ്ച ഉച്ചയോടെയാണ് എരുമേലി കനകപ്പലം വനത്തില്‍, തൂങ്ങിമരിച്ച നിലയില്‍ ഒരു അജ്ഞാതന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് എത്തിയ പോലീസ് സംഘത്തിന് 15 അടിയോളം തൂങ്ങി നില്‍ക്കുന്ന മൃതദേഹം താഴെയിറക്കാന്‍ സാധിച്ചില്ല.

സംഭവസ്ഥലത്തെത്തിയ നാട്ടുകാരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും അഴികിയതും ദുര്‍ഗന്ധവും കാരണം മൃതദേഹം താഴെയിറക്കാന്‍ ആരും തയ്യാറായില്ല. തയ്യാറായി എത്തിയ ഒരാള്‍ 5000 രൂപ ആവശ്യപ്പെട്ടു. തുടര്‍ന്ന് എസ് ഐ ഇ ജി വിദ്യാധരന്‍ 40 ഇഞ്ചോളം വണ്ണമുള്ള മരത്തില്‍ കയറി 15 അടി ഉയരത്തില്‍ ചെന്നു കെട്ടഴിച്ച് മൃതദേഹം താഴെയിറക്കി റിപ്പോര്‍ട്ട് തയ്യാറാക്കി.

എസ്‌ഐ വിദ്യാധരനും സിഐ എം ദിലീപ് ഖാനും ഉള്‍പ്പെടുന്ന പോലീസ് ശംഘവും നാട്ടുകാരനായ ഒരാളും ചേര്‍ന്നാണ് മൃതദേഹം പിന്നീട് കാട്ടുവള്ളി ഉപയോഗിച്ച് ഉയര്‍ത്തിയത്. എരുമേലി വെച്ചൂച്ചിറ പാതയിലെ പ്ലാന്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. 2 ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് കമ്‌ടെത്തിയത്. മുണ്ടും ഷര്‍ട്ടുമാണ് വേഷം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍