UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീത്വത്തിന് നേരെ നീളുന്ന കരങ്ങള്‍ ഏത് പ്രബലന്റേതാണെങ്കിലും പിടിച്ചുകെട്ടുമെന്ന് മുഖ്യമന്ത്രി

കോവളം എംഎല്‍എ എം വിന്‍സന്റ് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

സ്ത്രീകള്‍ക്ക് എതിരായ ഏത് അതിക്രമവും കര്‍ക്കശമായി നേരിടുമെന്നും സ്ത്രീത്വത്തിന് നേരെ നീളുന്ന കരങ്ങള്‍ ഏത് പ്രബലന്റേതാണെങ്കിലും പിടിച്ചുകെട്ടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ വാങ്ങിക്കൊടുക്കാനും സര്‍ക്കാര്‍ ഇടപെടും.

കോവളം എംഎല്‍എ എം വിന്‍സന്റ് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സ്ത്രീ സുരക്ഷയ്ക്കും സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് ഇതെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ തുണയുണ്ടെന്ന ബോധം സ്തീകളില്‍ വളരുന്നത് ശുഭോദര്‍ക്കമാണെന്നും അദ്ദേഹം പറഞ്ഞു.

അത്തരം സുരക്ഷാ ബോധമാണ് പീഡനത്തെക്കുറിച്ചുള്ള പരാതി നിയമത്തിന് മുന്നിലെത്തിക്കാന്‍ അവരെ കൂടുതല്‍ പ്രാപ്തരാക്കുന്നത്. അത്തരം പരാതികള്‍ ഉയര്‍ന്നാല്‍ ദാക്ഷിണ്യമില്ലാതെ ഇടപെടുന്ന സമീപനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍