UPDATES

വാര്‍ത്തകള്‍

മുസാഫര്‍പൂരിലെ വോട്ടിംഗ് യന്ത്രങ്ങള്‍ ഹോട്ടല്‍ മുറിയില്‍; സെക്ടര്‍ ഉദ്യോഗസ്ഥനെതിരെ നടപടി തുടങ്ങി

കേടാകുന്ന യന്ത്രങ്ങള്‍ക്ക് പകരം എത്തിക്കാന്‍ നല്‍കിയിരുന്ന യന്ത്രങ്ങളാണ് പിടിച്ചെടുത്തതെന്ന് തിരഞ്ഞെടുപ്പ് ഉദ്യാഗസ്ഥര്‍ വ്യക്തമാക്കി

ബിഹാറിലെ മുസാഫര്‍പൂരില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിച്ചെടുത്തു. 5 വോട്ടിംഗ് യന്ത്രങ്ങളും 2 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിച്ചെടുത്തത്. സെക്ടര്‍ ഉദ്യോഗസ്ഥനായ അവദേഷ് കുമാറിന്റെ പക്കല്‍ നിന്നുമാണ് യന്ത്രങ്ങള്‍ പിടിച്ചെടുത്തത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

കേടാകുന്ന യന്ത്രങ്ങള്‍ക്ക് പകരം എത്തിക്കാന്‍ നല്‍കിയിരുന്ന യന്ത്രങ്ങളാണ് പിടിച്ചെടുത്തതെന്ന് തിരഞ്ഞെടുപ്പ് ഉദ്യാഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി തുടങ്ങിയതായി ജില്ലാ കളക്ടറും പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി 16 മണ്ഡലങ്ങളിലെ വോട്ടെടുപ്പും കൂടി ബാക്കി നില്‍ക്കുകയാണ് ബിഹാറില്‍ ഈ സംഭവം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍