UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം.

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് (ഐ ഗ്രൂപ്പിന്റെ പ്രധാന നേതാവും) കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. എണ്‍പതിയെട്ട് വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. കെ കരുണാകരന്‍ , എകെ ആന്റണി മന്ത്രി സഭകളിലായി നാല് തവണ മന്ത്രി ആയിരുന്നു.

മന്ത്രിയായിരുന്ന ശിവദാസന്‍ വൈദ്യുതി, വനം, എക്‌സൈസ്, ആരോഗ്യം, തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. 1991, 1996, 2001 എന്നിങ്ങനെ തുടര്‍ച്ചയായി 15 വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി അദ്ദേഹം കൊല്ലം, കുണ്ടറ മണ്ഡലങ്ങളില്‍ നിന്നും മത്സരിച്ചു ജയിച്ചു.

1980-ലും 82-ലും ആര്‍എസ്പി പ്രതിനിധിയായി കടവൂര്‍ ശിവദാസന്‍ നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം കോണ്‍ഗ്രസിലെത്തുന്നത്. കെ കരുണാകരന്റെ വിശ്വസ്തനായ അനുയായി ആയിരുന്നു ശിവദാസന്‍.

വിജയമ്മയാണ് ഭാര്യ. മിനി, ഷാജി ശിവദാസന്‍ എന്നിവര്‍ മക്കളാണ്.

മൃതദേഹം 10 മണിക്ക് കൊല്ലം ഡിസിസിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് നാലിന് കൊല്ലത്തെ മുളാങ്കട ശ്മാനത്തില്‍.

Read: പ്രധാനമന്ത്രിയുടെ ഇന്നൊവേറ്റീവ് പുരസ്കാര ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ‘റോഷ്നി’, അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ വിജയത്തിന് ബിനാനിപുരം സ്കൂള്‍ കൊണ്ടുവന്ന മാതൃകയാണ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍