UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എക്‌സൈസ് ഉദ്യോഗസ്ഥന്റെ മകന് അഡ്മിഷന്‍ നല്‍കിയില്ല; കോളേജില്‍ റെയ്ഡ് നടത്തി സ്പിരിറ്റ് പിടിച്ചെടുത്തു

കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥന്റെ മകന് അഡ്മിഷന്‍ നല്‍കണമെന്നും സംഘം ആവശ്യപ്പെട്ടു

മകന് അഡ്മിഷന്‍ നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ കോളേജില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥന്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പഠനാവശ്യത്തിന് സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് പിടിച്ചെടുത്ത.്

ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിലാണ് സംഭവം. കോളേജ് അധികൃതര്‍ മുഖ്യമന്ത്രിക്കും എക്‌സൈസ് കമ്മിഷണര്‍ക്കും പരാതി നല്‍കി. സംഭവത്തില്‍ എക്‌സൈസ് കമ്മിഷണര്‍ അസിസ്റ്റന്റ് കമ്മിഷണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പലപ്പോഴും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രതികാരബുദ്ധിയോടെ റെയ്ഡുകള്‍ നടത്തുന്ന കഥകള്‍ പുറത്തുവരാറുണ്ടെങ്കിലും കോളേജ് അഡ്മിഷന്റെ പേരില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന അതിക്രമം ആദ്യമായാണ് പുറത്തുവരുന്നത്.

ചേര്‍ത്തല എക്‌സൈസ് ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ മകന് കോളേജിലെ കെമിസ്ട്രി വിഭാഗത്തില്‍ അഡ്മിഷന്‍ തേടിയിരുന്നു. അതേസമയം മാനേജ്‌മെന്റുമായി ബന്ധപ്പെട്ടപ്പോള്‍ പരിഗണിക്കാമെന്ന മറുപടി മാത്രമാണ് ലഭിച്ചത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കോളേജിലെ കെമിസ്ട്രി ലാബില്‍ പരിശോധന നടത്തിയ എക്‌സൈസ് സംഘം 150 ലിറ്റര്‍ മദ്യം പിടികൂടുകയായിരുന്നു. ഇതിന് ശേഷം പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തി പത്ത് വര്‍ഷത്തോളം ജയിലില്‍ കിടക്കാനുള്ള കുറ്റമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥന്റെ മകന് അഡ്മിഷന്‍ നല്‍കണമെന്നും സംഘം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് കോളേജ് അധികൃതര്‍ മുഖ്യമന്ത്രിക്കും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍