UPDATES

സയന്‍സ്/ടെക്നോളജി

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ് ആപ്പ് സേവനങ്ങള്‍ 12 മണിക്കൂറിലേറെയായി പ്രവര്‍ത്തന രഹിതം; പരിഹരിക്കാന്‍ സാധിക്കാതെ കമ്പനി അധികൃതര്‍

ഗൂഗിളിന്റെ ചില സേവനങ്ങള്‍ക്കും പ്രശ്‌നം നേരിട്ടിരുന്നു. ജി മെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഹാങ്ഔട്ട്, ഗൂഗിള്‍ മാപ്പ്‌സ് തുടങ്ങിയ സേവനങ്ങള്‍ക്ക് മണിക്കൂറുകളോളം തടസം നേരിട്ടിരുന്നു.

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സപ്പ്, മെസഞ്ചര്‍ സേവനങ്ങള്‍ ലോകമെമ്പാടും ഭൂരഭാഗം പേര്‍ക്കും തടസ്സപ്പെട്ടു കിടക്കുന്നു. ഫേസ്ബുക് അക്കൗണ്ട് തുറക്കാന്‍ ആകുമെങ്കിലും പോസ്റ്റുകള്‍ക്ക് കമന്റ ചെയ്യാനോ പുതിയ പോസ്റ്റുകള്‍ ചെയ്യാനോ സാധിക്കുന്നില്ല. ചിലര്‍ക്ക് ലോഗിന്‍ പോലും ചെയ്യാനും കഴിയുന്നില്ല. ഇന്‍സ്റ്റാഗ്രാം, വാട്ട്‌സപ്പ്, മെസഞ്ചര്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും സമാന പ്രശ്‌നങ്ങള്‍ കാണുന്നുണ്ടെങ്കിലും ഫെയ്‌സ്ബുക്കിനെ അപേക്ഷിച്ച് പ്രശ്‌ന ബാധിതര്‍ കുറവാണ്. ഇന്ത്യയില്‍ സേവനങ്ങള്‍ 12 മണിക്കൂറിലേറെയായി തടസ്സപ്പെട്ടിരിക്കുകയാണ്.

ഇന്നലെ വെകുന്നേരത്തോടെയാണ് ഏഷ്യന്‍ മേഖലകളിലെ ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രവര്‍ത്തനങ്ങളില്‍ തടസങ്ങള്‍ നേരിട്ടു തുടങ്ങിയത്. യൂറോപ്യന്‍ സമയം ഉച്ചയ്ക്ക 12 മണി മുതല്‍ അമേരിക്കയിലും യുറോപ്യന്‍ രാജ്യങ്ങളിലും സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായിയെന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡെസ്‌ക് ടോപ്പുകളിലും ആപ്പിലും ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.

ഫേസ്ബുക്ക് ഫാമിലി (ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സപ്പ്, മെസഞ്ചര്‍) ആപ്പുകള്‍ക്ക് സംഭവിച്ച പ്രശ്‌നം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തുകയാണെന്നും ഫേസ്ബുക് ട്വിറ്ററില്‍ അറിയിച്ചിട്ടുണ്ട്. ഡിഡിഒസ് (DDoS) അറ്റാക്ക് മൂലം അല്ല എന്നും ഫേസ്ബുക് അധികൃതര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഒരു സര്‍വീസ് ഉപയോഗിക്കാന്‍ ഒരു സെര്‍വേറിന് സാധിക്കാവുന്നതിലുമധികം റിക്വസ്റ്റ് അയക്കുന്ന രീതിയില്‍ ഹാക്കര്‍മാര്‍ പ്രത്യകം കോഡ് സെറ്റ് ചെയ്ത് നടത്തുന്ന ആക്രമണം ആണ് ഡി ഡോസ് (DDoS – Denial of service attack) അറ്റാക്ക്.

ബുധനാഴ്ച ലോകമേമ്പാടും പല സ്ഥലങ്ങളില്‍ ഗൂഗിളിന്റെ ചില സേവനങ്ങള്‍ക്കും പ്രശ്‌നം നേരിട്ടിരുന്നു. ജി മെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഹാങ്ഔട്ട്, ഗൂഗിള്‍ മാപ്പ്‌സ് തുടങ്ങിയ സേവനങ്ങള്‍ക്ക് മണിക്കൂറുകളോളം തടസം നേരിട്ടിരുന്നു.

Read:  കൈ ഞരമ്പുകള്‍ മുറിച്ചു, തലയോട്ടി തകര്‍ത്തു, കണ്ണുകളില്‍ സിഗററ്റ് കുത്തി; തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍