UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫസല്‍ വധകേസ്: പോലീസ് മര്‍ദ്ദിച്ചാണ് സംഘപരിവാറിനെതിരെ മൊഴി പറയിപ്പിച്ചതെന്ന് സുബീഷ്

വെള്ളം പോലും നല്‍കാതെ മൂന്ന് ദിവസത്തോളം പോലീസ് തന്നെ കസ്റ്റഡിയില്‍ ഇട്ടിരിക്കുകയായിരുന്നു- സുബീഷ്

ഫസല്‍ വധകേസില്‍ സംഘപരിവാറിനെതിരെ മൊഴി നല്‍കാന്‍ പോലീസ് നിര്‍ബന്ധിച്ചുവെന്ന് താന്‍ സ്വന്തം ഇഷ്ടപ്രകാരം മൊഴി നല്‍കിയിട്ടില്ലെന്നും സുബീഷ്. പോലീസ് എഴുതി തയ്യാറാക്കി തന്ന മൊഴി വായിക്കാന്‍ വിസമ്മതിച്ചതിന് തന്നെ ക്രൂരമായി മര്‍ദിച്ചുവെന്നും മര്‍ദ്ദിച്ചും നിര്‍ബന്ധിച്ചും തന്നെക്കൊണ്ട് പലതും സമ്മതിപ്പിക്കുകയായിരുന്നുവെന്നുമാണ് സുബീഷ് പത്രസമ്മേളനത്തില്‍ പറഞ്ഞത്. വെള്ളം പോലും നല്‍കാതെ മൂന്ന് ദിവസത്തോളം പോലീസ് തന്നെ കസ്റ്റഡിയില്‍ ഇട്ടിരിക്കുകയായിരുന്നുവെന്നും ജീവന്‍ നഷ്ടപ്പെടുമെന്ന് ഘട്ടമെത്തിയപ്പോഴാണ് താന്‍ അവര്‍ക്ക് വഴങ്ങിയതെന്നും സുബീഷ് കൂട്ടിച്ചേര്‍ത്തു.

തലശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ മൊഴിയുടെ വീഡിയോ വീഡിയോ റിപ്പോര്‍ട്ടര്‍ ചാനലാണ് പുറത്തുവിട്ടിരുന്നു. പടുവിലായി മോഹന്‍ വധക്കേസില്‍ പിടിയിലായപ്പോഴാണ് താനുള്‍പ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഫസല്‍ വധത്തിനും പിന്നിലെന്ന് വെളിപ്പെടുത്തിയത്. സുബീഷ് പോലീസിന് നല്‍കിയ മൊഴിയുടെ വീഡിയോയാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സിബിഐ അന്വേഷണത്തില്‍ പിഴവ് സംഭവിച്ചുവെന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വീഡിയോയില്‍ പറയുന്നത്- ‘എന്‍ഡിഎഫുമായുള്ള പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണം. മൂന്ന് ആയുധങ്ങളാണ് കരുതിയിരുന്നത്. പ്രബീഷിന്റെ കൈവശം വാളുണ്ടായിരുന്നു. ഷിനോജിന്റെ കയ്യിലും ആയുധങ്ങളുണ്ടായിരുന്നു. നാല് പേരാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നത്. തന്റെ ബൈക്ക് മറിഞ്ഞത് നേരെയാക്കിയപ്പോഴേക്കും മറ്റുള്ളവര്‍ കൊലപാതകം നടത്തിയിരുന്നു.’

പടുവിലായി മോഹന്‍ വധക്കേസ് അന്വേഷണത്തിനിടെ പോലീസിന് ലഭിച്ചിരിക്കുന്ന ഈ മൊഴി ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫസല്‍ വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐ കോടതി ഈമാസം 15ന് വിധി പറയും.

ഫസല്‍ വധക്കേസില്‍ കാരായിമാര്‍ മൂന്ന് വര്‍ഷത്തോളം ജയിലില്‍ കിടക്കുകയും പിന്നീട് എറണാകുളം ജില്ല വിട്ടുപോകരുതെന്ന കരാറില്‍ ജാമ്യം അനുവദിക്കുകയുമായിരുന്നു. ചിന്തയില്‍ ജോലിയില്‍ പ്രവേശിക്കാനായി കഴിഞ്ഞ ദിവസം മാത്രമാണ് കാരായി രാജന് സിബിഐ കോടതി എറണാകുളം വിട്ടുപോകാന്‍ അനുമതി നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍