UPDATES

ഇനി രാഷ്ട്രീയത്തില്‍ ഇല്ല, ശ്രദ്ധ ക്രിക്കറ്റില്‍; തരൂരിന് നന്ദി പറഞ്ഞ് ശ്രീശാന്ത്

മധുരപലഹാരങ്ങളുമായാണ് ശ്രീശാന്ത് തരൂരിനെ കാണാന്‍ എത്തിയത്.

ആജീവനാന്ത വിലക്ക് സുപ്രീംകോടതി പിന്‍വലിച്ചതിന് ശേഷം എസ് ശ്രീശാന്ത് ആദ്യമായി ശശി തരൂരിനെ കാണാന്‍ എത്തി. ക്രിക്കറ്റ് വാത്വയ്പ് കേസില്‍ കുറ്റവിമുക്തനായിട്ടും വിലക്ക് മാറ്റാതിരുന്ന ശ്രീശാന്തിനുവേണ്ടി വാദിക്കുകയും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു ശരി തരൂര്‍. ഇതിന് നന്ദി അറിയിക്കാന്‍ കൂടിയാണ് ശ്രീശാന്ത് എത്തിയത്

കൂടാതെ ബി സി സി ഐ യിലും തരൂര്‍ ശ്രീശാന്തിന്റെ വിഷയം ഉയര്‍ത്തിക്കാട്ടി സംസാരിച്ചിരുന്നു. മധുരപലഹാരങ്ങളുമായാണ് ശ്രീശാന്ത് തരൂരിനെ കാണാന്‍ എത്തിയത്. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയോട് ശരി തരൂര്‍ ഫോണിലൂടെ സംസാരിക്കുകയും ചെയ്തു.

തരൂര്‍ തിരുവനന്തപുരം എം പി ആയിരിക്കെ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി ശ്രീശാന്ത് മത്സരിച്ചിരുന്നു. എന്നാല്‍ താന്‍ ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ശ്രദ്ധ ക്രിക്കറ്റിലായിരിക്കുമെന്നും താരം പ്രതികരിച്ചു.

ആജീവനാന്ത വിലക്ക് പിന്‍വലിച്ചെങ്കിലും ശ്രീശാന്തിന് ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് എളുപ്പത്തില്‍ സാധ്യമാകില്ലെ ന്നാണ് റിപ്പോര്‍ട്ടുകള്‍. സുപ്രീംകോടതി നിയോഗിച്ച ഇടക്കാല സമിതി(സിഒഎ) യുടെ പുതിയ തീരുമാനമാണ് ശ്രീക്ക് തിരിച്ചടിയായേക്കുക. ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ ബിസിസിഐ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് ഡികെ ജെയ്‌നിന് കൈമാറുന്നത് ഉടനുണ്ടാകില്ലെന്നാണ് ഇടക്കാല സമിതി വ്യക്തമാക്കുന്നത്.

.

ചിത്രങ്ങള്‍ – ന്യൂസ് 18 മലയാളം

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

Read:  ശ്രീശാന്തിന് ക്രിക്കറ്റിലേക്ക് പെട്ടെന്ന് മടങ്ങിയെത്താന്‍ കഴിയില്ല; സിഒഎ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍