UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പഠനം കഴിഞ്ഞു മടങ്ങിയെത്തിയ മകന്‍ കണ്ടത് ഉമ്മയുടെ നാലു ദിവസം പഴക്കമുള്ള മൃതദേഹം

കാസര്‍ഗോഡ് പുത്തിഗെ എകെജി നഗറില്‍ താമസിക്കുന്ന ആയിഷ (52)യെ ആണ് മരിച്ച നിലയില്‍ കണ്ടത്

പഠനംത്തിന് പോയിട്ട് ആഴ്ചത്തോറും മടങ്ങിയെത്താരുള്ള മകന്‍ ഇത്തവണ വീട്ടില്‍ ചെന്നപ്പോള്‍ കണ്ടത് ഉമ്മയുടെ നാലു ദിവസം പഴക്കമുള്ള മൃതദേഹം. കാസര്‍ഗോഡ് പുത്തിഗെ എകെജി നഗറില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശി ആയിഷ (52)യെ ആണ് മരിച്ച നിലയില്‍ കണ്ടത്. മകന്‍ ബാസിത് (19) ഇത്തവണ മടങ്ങിയെത്തിട്ട് വാതിലില്‍ മുട്ടിയിട്ട് തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരെ കൂട്ടി വന്ന് നോക്കിയപ്പോള്‍ കാണുന്നത് ഉമ്മയുടെ പഴക്കമുള്ള മൃതദേഹമാണ്.

ബാസിത് മത പഠനത്തിനായി ചൗക്കി പെരിയടുക്കത്തായിരുന്നു. അവിടെ നിന്ന് പഠിക്കുന്നതിനാല്‍ ആഴ്ചതോറുമാണ് ബാസിത് ഉമ്മയെ കാണാനെത്തിയിരുന്നത്. ഇന്നലെ വീട്ടില്‍ എത്തിയ ബാസിത് കുറെ ശ്രമിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരോട് സഹായത്തോടെ വാതില്‍ തുറക്കുകയായിരുന്നു.

ആയിഷയ്ക്ക്- ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായാണ് വിവരം. വീട്ടുജോലിക്കും മറ്റും പോയിട്ടായിരുന്നു ആയിഷ വരുമാനം കണ്ടെത്തിയിരുന്നത്. ആയിഷ രണ്ടും മൂന്നും ദിവസം ഇടവിട്ടായിരിക്കും ജോലി ചെയ്യാറുള്ള വീടുകള്‍ എത്താറുള്ളൂ. അതിനാല്‍ അവരും ആയിഷയെ അന്വേഷിച്ചിരുന്നില്ല.

കര്‍ണാടക സ്വദേശിയായ ആയിഷ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുത്തിഗയിലേക്ക് കുടിയേറിയെത്തിയതായിരുന്നു ആയിഷ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍