UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹിയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ 4 ശുചീകരണത്തൊഴിലാളികള്‍ മരിച്ചു

ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ചതായിരിക്കാം ഇവരെ അപകടത്തിലേക്ക് നയിച്ചത്തെന്ന് കരുതുന്നത്

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ നാല് ശുചീകരണത്തൊഴിലാളികള്‍ മരിക്കുകയും ഒരാളെ ഗുരുതരമായി ആശുപത്രിയില്‍ പ്രവശിപ്പിച്ചിരിക്കുകയുമാണ്. ദക്ഷിണ ഡല്‍ഹിയില്‍ ഗിറ്റോര്‍ണി മേഖലയിലാണ് സംഭവം. ഛത്തര്‍പൂര്‍ അംബേദ്കര്‍ കോളനി നിവാസികളായ സ്വര്‍ണ സിങ് (45), ദീപു (28), അനില് കുമാര്‍ (23), ബല്‍വിന്ദര്‍ (32) എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട ജസ്പാല്‍, സ്വര്‍ണ സിങ്ങിന്റെ മകനാണ്. ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലാണ് ജസ്പാല്‍.

ഇന്നലെ രാവിലെ സെപ്റ്റിങ്ക് ടാങ്ക് വൃത്തിയാക്കുവാനായി അതില്‍ ഇറങ്ങുകയിട്ട് ഏറെനേരം കഴിഞ്ഞിട്ടും ഇവര്‍ പുറത്തേക്ക് വരാതിരുന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലുണ്ടായിരുന്ന ഇവരെ അഗ്‌നിശമനസേനയെത്തിയാണ് പുറത്തെടുത്തത്.

മൂന്നുപേരെ ഫോര്‍ട്ടിസ് ആശുപത്രിയിലും ഒരാളെ എയിംസ് ട്രോമ സെന്ററിലും ഒരാളെ സഫദര്‍ജങ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജസ്പാല്‍ ഒഴികെയുള്ളവര്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിച്ചു. ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ചതായിരിക്കാം ഇവരെ അപകടത്തിലേക്ക് നയിച്ചത്തെന്ന് കരുതുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍