മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ കൊന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ സംബന്ധിച്ച ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഐഎഎസുകാര്‍ക്കിടയില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ ഇനിയുമുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ കൊന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ സംബന്ധിച്ച ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.
‘ഇത് ഞാന്‍ മുമ്പേ പറഞ്ഞിട്ടുള്ളതാണ്.. ഐഎഎസ് കിട്ടിയാല്‍ ദൈവമാണെന്നാണ് പലരും കരുതുന്നത്. അവര്‍ മനുഷ്യര്‍ തന്നെയാണ്. ഐഎഎസ് എന്നത് ഒരു മത്സര പരീക്ഷ മാത്രമാണ്. രാത്രി പന്ത്രണ്ടരമണിക്ക് വെള്ളമടിച്ചിട്ട് കാര്‍ ഓടിക്കുന്ന മണ്ടന്മാരുണ്ട്’. ജി സുധാകരന് പറഞ്ഞു. മനോരമ ന്യൂസിന്റെ വീഡിയോ കാണാം..