UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുധാകരന്റെ നീഗ്രോ പരാമര്‍ശം; മാപ്പ് അംഗീകരിക്കാതെ ലോക ബാങ്ക്

സംഭവം ഗൗരവമായി കാണുന്നുവെന്ന് കാണിച്ച് ലോകബാങ്ക് ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് കത്തെഴുതിയിട്ടുണ്ട്

തങ്ങളുടെ കറുത്തവംശജനായ ടീം ലീഡറെ വംശീയമായി അധിക്ഷേപിച്ച കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ മാപ്പ് അംഗീകരിക്കാതെ ലോക ബാങ്ക്. ലോക ബാങ്കിന്റെ ടീം ലീഡര്‍ ബെര്‍ണാര്‍ഡ് അരിട്വയ്‌ക്കെതിരെയായിരുന്നു മന്ത്രിയുടെ അധിക്ഷേപം. തങ്ങളുടെ ടീം ലീഡറെ വംശീയമായ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയതും ലോകബാങ്കിന്റെ വായ്പ ആവശ്യമില്ലെന്നു പരസ്യമായി പറഞ്ഞതും ഗൗരവമായി കാണുന്നുവെന്നും കാണിച്ച് ലോകബാങ്ക് ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് കത്തെഴുതിയിട്ടുണ്ട്.

Also Read: കറുത്ത വംശജനായ ലോകബാങ്ക്‌ ടീം ലീഡറെ വംശീയാധിക്ഷേപം നടത്തി മന്ത്രി സുധാകരന്‍

 

എത്തിക്‌സ് കമ്മിറ്റി വൈസ് പ്രസിഡന്റ്, ദക്ഷിണേഷ്യന്‍ വൈസ് പ്രസിഡന്റ്, മാനവവിഭവശേഷി വൈസ് പ്രസിഡന്റ് എന്നിവര്‍ ചേര്‍ന്നാണ് കേന്ദ്ര ധനമന്ത്രിക്ക് കത്തെഴുതിയത്. കെഎസ്ടിപി പദ്ധതിക്കുള്ള വായ്പയ്ക്ക് പുറമേ കേരളം അപേക്ഷിക്കാനിരിക്കുന്ന മറ്റു പദ്ധതികള്‍ക്ക് വായ്പ നല്‍കുന്നതും പുനഃപരിശോധിക്കേണ്ടി വരുമെന്നും കത്തില്‍ പറയുന്നുണ്ട്. കേരളത്തിലെ ഒരു മന്ത്രി തന്നെ വായ്പയ്‌ക്കെതിരെ രംഗത്തുവരുന്നത് ഇടതു സര്‍ക്കാരിന്റെ പൊതുനിലപാടിന്റെ ഭാഗമാണെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍.

ഇതോടെ സംസ്ഥാനത്ത് ലോകബാങ്ക് വായ്പ വിനിയോഗിച്ചു നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ സംബന്ധിച്ച് ആശങ്കയിലായിരിക്കുകയാണ്. കെഎസ്ടിപി അധികൃതര്‍ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കെഎസ്ടിപി പദ്ധതിയില്‍ അടിമുടി അഴിമതിയാണെന്ന് പറഞ്ഞതും ലോകബാങ്കിനെ ചൊടിപ്പിച്ചിട്ടുണ്ട്. സുധാകരന്റെ പരാമര്‍ശത്തില്‍ കൂട്ടായ പ്രതിഷേധത്തനൊരുങ്ങുകയാണ് കെഎസ്ടിപി ജീവനക്കാര്‍.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള വന്‍കിട പദ്ധതിയായ സര്‍വീസ് ഡെലിവറി സംവിധാനത്തിന്റെ രണ്ടാം ഘട്ടം ഉള്‍പ്പെടെ പദ്ധതികള്‍ അവതാളത്തിലാകുമോയെന്ന ആശങ്കയിലാണ് സംസ്ഥാനം. കെഎസ്ടിപി പദ്ധതികള്‍ക്കായി ലോകബാങ്ക് തയാറാക്കിയ നിയമാവലി പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഡയറക്ടറോടു മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. പദ്ധതി തുടങ്ങിയത് മുതലുള്ള അവലോകനം നടത്തി വിശദമായ റിപ്പോര്‍ട്ട് തയാറാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പദ്ധതിക്ക് നിയോഗിച്ച കണ്‍സല്‍റ്റന്റുമാരുടെ അവിഹിതമായ ഇടപെടല്‍ പല തലത്തിലും നടന്നിട്ടുണ്ടെന്നും 12 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കുകയും പിന്നീടിത് 35 കോടിയാക്കി വര്‍ധിപ്പിക്കുകയും ചെയ്തത കാര്യങ്ങള്‍ ഉള്‍പ്പടെ ലോകബാങ്കിന്റെ ഭാഗത്തുനിന്ന് നിരീക്ഷണമോ പരിശോധനയോ ഉണ്ടായില്ലെന്നും സുധാകരന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍