UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെളിച്ചമെത്തിച്ചതിന് വേട്ടയാടിയെന്ന് സുധാകരന്‍

ഇരുട്ടിന്റെ സന്തതികളായ രാഷ്ട്രീയ ശത്രുക്കളാണ് ഈ കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും മന്ത്രി

ഒരു കുറ്റവും ചെയ്യാതെ നാടിന് വെളിച്ചമെത്തിക്കാന്‍ ശ്രമിച്ച അതിപ്രഗല്‍ഭനായ അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയനെ ബോധപൂര്‍വം വേട്ടയാടുകയായിരുന്നെന്ന് മന്ത്രി ജി സുധാകരന്‍. അതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. അതുപോലെ നേരിട്ടു വിജയിച്ചു. സത്യം ജയിച്ചു, ധര്‍മ്മം ജയിച്ചുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന സിബിഐ കോടതിയുടെ വിധി ശരിവച്ച ഹൈക്കോടതി വിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇരുട്ടിന്റെ സന്തതികളായ രാഷ്ട്രീയ ശത്രുക്കളാണ് ഈ കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും മന്ത്രി ആരോപിക്കുന്നു. ശത്രുക്കളുടെ വേട്ടയാടലിനെ അതിജീവിച്ച പിണറായിയുടെ ഇച്ഛാശക്തിക്ക് മുന്നില്‍ നമോവാകമെന്നും അദ്ദേഹം പറഞ്ഞു. ആ ഇച്ഛാശക്തിക്ക് മുന്നില്‍ കേരളമൊട്ടാകെ നമോവാകം അര്‍പ്പിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍