UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്നുപോയ വീട് പുതുക്കിപ്പണിയുന്നതിന് മാതാപിതാക്കള്‍ മകനെ 10000 രൂപയ്ക്ക് വിറ്റു!

അടിമ വേല ചെയ്യുകയായിരുന്ന് 12 വയസ്സുകാരനായ ആണ്‍കുട്ടിയെ പോലീസ് എത്തിയാണ് മോചിപ്പിച്ചത്.

ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്നുപോയ വീട് പുതുക്കിപ്പണിയുന്നതിനായി മാതാപിതാക്കള്‍ മകനെ 10000 രൂപയ്ക്ക് വിറ്റു. തഞ്ചാവൂര്‍ ജില്ലയിലെ കരിക്കാട് ഗ്രാമത്തിലാണ് സംഭവം. മാതാപിതാക്കള്‍ വിറ്റതിനെ തുടര്‍ന്ന് അടിമ വേല ചെയ്യുകയായിരുന്ന് 12 വയസ്സുകാരനായ ആണ്‍കുട്ടിയെ പോലീസ് എത്തിയാണ് മോചിപ്പിച്ചത്.

ബി.ചന്ദ്രു എന്നയാളാണ് കാലികളെ വളര്‍ത്താനായി കുട്ടിയെ വാങ്ങിയത്. 15 ദിവസമായി കാലിവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരുന്ന കുട്ടിയെ ഡിസംബര്‍ 22 നാണ് പോലീസ് മോചിപ്പിച്ചത്. പോലീസ് കുട്ടിയെ രക്ഷിച്ച് നാഗപട്ടണം സബ് കളക്ടര്‍ കിഷോര്‍ കുമാറിന്റെ ഓഫീസില്‍ ഏല്‍പിക്കുകയായിരുന്നു. സബ്കളക്ടര്‍ കുട്ടിയോട് സംസാരിച്ചപ്പോഴാണ് ഗജയില്‍ നഷ്ടപ്പെട്ട വീട് പുതുക്കിപ്പണിയാനായി മാതാപിതാക്കള്‍ വിറ്റ വിവരം അറിയുന്നത്.

കുട്ടിയെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിയെ അടിമവേല ചെയ്യിച്ച ചന്ദ്രുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാതാപിതാക്കള്‍ക്കെതിരെ കേസുണ്ട്.

ഗജ ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ ഒരു കേരള ഗ്രാമം; ഫോട്ടോ ഫീച്ചര്‍

തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ നവംബര്‍ പത്തിന് അടിച്ച ഗജ ചുഴലിക്കാറ്റ് നവംബര്‍ ഇരുപത് വരെ വന്‍ നാശം വിതച്ചിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് അറുപതിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൂടാതെ ഒട്ടേറെ നാശനഷ്ടങ്ങളുമുണ്ടായി.

ആ സ്ത്രീകളുടെ വിരൽത്തുമ്പിലെ മഷി പറഞ്ഞില്ലെങ്കിൽ പിന്നെ കടകംപള്ളിയുമില്ല, പിണറായിയുമില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍