UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗൗരി ലങ്കേഷ് വധം: അന്വേഷണം ഇന്റലിജന്‍സ് ഐജിക്ക്

നക്‌സലറ്റുകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനവും അന്വേഷണ വിധേയമാക്കും

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്റലിജന്‍സ് ഐജി ബികെ സംഗിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും. നക്‌സലറ്റുകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനവും അന്വേഷണ വിധേയമാക്കും. കൂടാതെ സമൂഹമാധ്യമങ്ങളില്‍ ഗൗരി നേരിട്ട ഭീഷണിയെക്കുറിച്ചും അന്വേഷണമുണ്ടാകും.

അന്വേഷണ സംഘത്തില്‍ ബംഗളൂരു ഡിസിപി അനുശ്ചേത് ഉള്‍പ്പെടെ 19 ഉദ്യോഗസ്ഥര്‍ ഉണ്ടാകും. അയല്‍വാസികളില്‍ നിന്നും പരമാവധി വിവരങ്ങള്‍ ശേഖരിക്കും. പ്രതികള്‍ നേരത്തെയും വീടിന് മുന്നിലെത്തിയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്. പരിശോധനയ്ക്ക് അയച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയും പോലീസിനുണ്ട്. ഗൗരി പതിവായി സഞ്ചരിക്കുന്ന ബസവനഗുഡി മുതല്‍ രാജേശ്വരി നഗര്‍ വരെയുള്ള ഭാഗത്തെ പരമാവധി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും.

ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ എഴുതിയതിന് ഗൗരിയ്ക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ ഭീഷണി ഉയര്‍ന്നിരുന്നു. കര്‍ണാടക സര്‍ക്കാരിന്റെ നക്‌സല്‍ വിരുദ്ധ പാനലില്‍ ഗൗരി അംഗമായിരുന്നു. നക്‌സലുകളെ ആയുധം വച്ച് കീഴടങ്ങി മുഖ്യധാര ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച പാനല്‍ ആണിത്. രണ്ട് മാസം മുമ്പ് ഗൗരിയുടെ ഇടപെടലിനെ തുടര്‍ന്ന് നക്‌സലറ്റുകളായ കന്യാകുമാരി, ഭര്‍ത്താവ് ശിവു, സുഹൃത്ത് ചെന്നമ്മ എന്നിവര്‍ കീഴടങ്ങിയിരുന്നു. ഇത് ഏതെങ്കിലും വിധത്തിലുള്ള വിരോധത്തിന് കാരണമായിട്ടുണ്ടോയെന്ന് പരിശോധിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍