UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വര്‍ണം കിട്ടാന്‍ മാതാപിതാക്കള്‍ മകളെ ബലി നല്‍കി

ബലിക്ക് ശേഷവും സ്വര്‍ണം ലഭിക്കാതെ വന്നപ്പോള്‍ മകളെ തട്ടിക്കൊണ്ട് പോയെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്‌

സ്വര്‍ണം കിട്ടാനായി 15കാരി മകളെ ബലി നല്‍കി മാതാപിതാക്കളുടെ ക്രൂരത. ഉത്തര്‍പ്രദേശിലെ മന്നൗജ് ഗ്രാമത്തിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. മഹാവീര്‍ പ്രസാദ്(55), ഭാര്യ പുഷ്പ(50) എന്നിവരാണ് മകള്‍ കവിതയെ മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം ബലി നല്‍കിയത്.

മകളെ ബലി നല്‍കിയാല്‍ സ്വര്‍ണം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഈ കൊടുംക്രൂരത നടത്തിയത്. ബലിക്ക് ശേഷവും സ്വര്‍ണം ലഭിക്കാതെ വന്നപ്പോള്‍ മകളെ തട്ടിക്കൊണ്ട് പോയെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസിനെ സമീപിക്കുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് അരുംകൊലയുടെ കഥ പുറത്തുവന്നത്.

ജ്വല്ലറി ഉടമയായ മഹാവീര്‍ പ്രസാദ് സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുകയായിരുന്നു. കൃഷ്ണശര്‍മ്മ എന്ന മന്ത്രവാദിയാണ് മകളെ ബലിനല്‍കിയാല്‍ അഞ്ച് കിലോ സ്വര്‍ണം ലഭിക്കുമെന്ന് പറഞ്ഞത്. ഇത് വിശ്വസിച്ച് മഹാവീറും പുഷ്പയും മകളെ ബലി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി അന്നപൂര്‍ണ ക്ഷേത്രത്തിലെത്തിയ കുടുംബം പ്രദേശത്തുള്ള ആല്‍മരച്ചുവട്ടില്‍ വച്ച് പെണ്‍കുട്ടിയെ ബോധം കെടുത്തിയ ശേഷം നഗ്നയാക്കി പൂജകള്‍ ചെയ്തു. ബലി പൂര്‍ത്തിയാക്കുന്നതിനായി രക്ഷിതാക്കളുടെ മുന്നില്‍ വച്ച് തന്നെ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയുടെ കഴുത്ത് മുറിച്ച് രക്തം ശേഖരിച്ച് ബലി പൂര്‍ത്തിയാക്കി. എന്നാല്‍ മൃതദേഹം മറവു ചെയ്യാന്‍ കൊണ്ടു പോയ മന്ത്രവാദി മൃതദേഹം ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മകളെ തട്ടിക്കൊണ്ട് പോയെന്ന മഹാവീറിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ സംശയം തോന്നിയ പോലീസ് മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തതോടെ കൊടുംക്രൂരത പുറംലോകം അറിയുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍