UPDATES

കേരളം

മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണമെന്ന് ഹൈക്കോടതി

മദ്യവില്‍പ്പന കൊണ്ട് മറ്റ് കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യക്കടകളില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണമെന്ന് ഹൈക്കോടതി. കടകള്‍ക്ക് മുന്നിലുള്ള നീണ്ട ക്യൂ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. മദ്യവില്‍പ്പന കൊണ്ട് മറ്റ് കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകരുതെന്നും മദ്യക്കച്ചവടം വഴിവാണിഭത്തിന്റെ അവസ്ഥയിലാകരുതെന്നുമാണ് കോടതിയുടെ നിര്‍ദ്ദേശം.

മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ തന്നെ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയുണ്ടാകണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തൃശൂര്‍ ജില്ലയിലെ വ്യാപാരികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ച് ഈ വിലയിരുത്തല്‍ നടത്തിയത്.

ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ നീണ്ട ക്യൂ തങ്ങളുടെ വ്യാപാരത്തെ ബാധിക്കുന്നുണ്ടെന്നാണ് വ്യാപാരികളുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍