UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി രാജ്യം വിടണമെന്ന് ആര്‍എസ്എസ് നേതാവ്

അന്‍സാരിയ്ക്ക് ഒരു ഭാഗത്തു നിന്നും പിന്തുണ ലഭിച്ചില്ലെന്നും മുസ്ലിങ്ങള്‍ പോലും അദ്ദേഹത്തിനെതിരെ രംഗത്തുവന്നെന്നും ഇന്ദ്രേഷ് കുമാര്‍

മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി രാജ്യം വിട്ട് അദ്ദേഹത്തിന് സുരക്ഷിതമെന്ന് തോന്നുന്ന മറ്റേതെങ്കിലും രാജ്യത്തേക്ക് പോകണമെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. രാഷ്ട്രീയ മുസ്ലിം മഞ്ച് സംഘടിപ്പിച്ച രക്ഷാബന്ധന്‍ ചടങ്ങിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഇന്ദ്രേഷ് കുമാര്‍.

അന്‍സാരി അടുത്തിടെ രാജ്യത്തെ മുസ്ലിങ്ങള്‍ സുരക്ഷിതരല്ലെന്ന് പറഞ്ഞതിനെക്കുറിച്ചാണ് ഇന്ദ്രേഷ് പ്രതികരിച്ചത്. ദൗര്‍ഭാഗ്യവശാല്‍ അന്‍സാരിയ്ക്ക് ഒരു ഭാഗത്തു നിന്നും പിന്തുണ ലഭിച്ചില്ലെന്നും മുസ്ലിങ്ങള്‍ പോലും അദ്ദേഹത്തിനെതിരെ രംഗത്തുവന്നെന്നും ഇന്ദ്രേഷ് കുമാര്‍ അവകാശപ്പെടുന്നു. അധികാരത്തിലിരുന്ന പത്ത് വര്‍ഷവും മതേതരനായിരുന്ന വ്യക്തിയാണ് അന്‍സാരി. എന്നാല്‍ ഇപ്പോള്‍ ഒരു യാഥാസ്ഥിതിക മുസ്ലിമായി തരംതാണിരിക്കുന്നു. ഭാരതിയനായിരുന്ന അന്‍സാരി ഇപ്പോള്‍ വര്‍ഗീയവാദിയാണ്.

അദ്ദേഹം എല്ലാ പാര്‍ട്ടികളുടെയും നേതാവായിരുന്നു എന്നാലിപ്പോള്‍ ഒരു കോണ്‍ഗ്രസുകാരന്‍ മാത്രമായി തീര്‍ന്നിരിക്കുന്നു. ഇക്കഴിഞ്ഞ പത്ത് വര്‍ഷവും അദ്ദേഹത്തിന് സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെട്ടില്ല. ലോകത്തില്‍ ഏതൊക്കെ രാജ്യങ്ങളില്‍ മുസ്ലങ്ങള്‍ സുരക്ഷിതരാണെന്ന് അന്‍സാരി പറഞ്ഞിട്ടില്ല. കുഴപ്പത്തില്‍ തന്നെ തുടരാന്‍ അന്‍സാരി തയ്യാറകണമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ആര്‍എസ്എസ് നേതാവ് പറയുന്നു. അതിനാല്‍ അദ്ദേഹത്തിന് സുരക്ഷിതമെന്ന് തോന്നുന്ന ഏതെങ്കിലും രാജ്യത്തേക്ക് പോകുന്നതായിരിക്കും നല്ലത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍