63-കാരനായ പരീക്കറിന് പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ചിരിക്കുകയാണ്. ജനുവരി 31-നായിരുന്നു അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ തീര്‍ത്തും അവശനാണെന്നും, ഈശ്വരന്റെ കാരുണ്യമൊന്ന് കൊണ്ടുമാത്രമാണ് അദ്ദേഹം ജീവിക്കുന്നതെന്നും ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോ. ഇന്ത്യയിലും വിദേശത്തുമായി ചികിത്സയ്ക്ക് ശേഷം ഗോവയില്‍ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്ത പരീക്കറുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വീണ്ടും ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
‘അദ്ദേഹത്തിന് സുഖമില്ല. പരീക്കര്‍ മുഖ്യമന്ത്രി കസേരയിലുള്ളിടത്തോളം ഒരു രാഷ്ട്രീയ പ്രതിസന്ധിയില്ല. പക്ഷേ അദ്ദേഹം സ്ഥാനം ഒഴിയുകയോ എന്തെങ്കിലും സംഭവിച്ചാലോ പ്രതിസന്ധിയുണ്ടാകും. അദ്ദേഹം തീര്‍ത്തും അവശനാണ്. പരീക്കര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതും ജോലി ചെയ്യുന്നതും ഈശ്വരന്റെ കാരുണ്യം ഒന്നുകൊണ്ട് മാത്രമാണ്’ എന്നുമാണ് ലോബോ പറയുന്നത്.
63-കാരനായ പരീക്കറിന് പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ചിരിക്കുകയാണ്. ജനുവരി 31-നായിരുന്നു അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എല്‍ കെ അദ്വാനി, രാഹുല്‍ ഗാന്ധി, കരസേന മേധാവി ബിപിന്‍ റാവത്ത് എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരീക്കറെ സന്ദര്‍ശിച്ചിരുന്നു.