UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിഎസ്‌സി ക്രമക്കേട്: ഉത്തരങ്ങള്‍ അയച്ചത് എസ്എംഎസ് വഴി, ഫോണ്‍ കാണാനില്ലെന്ന് പ്രതിയായ പോലീസുകാരന്റെ മൊഴി

ചോദ്യപേപ്പര്‍ ആരാണ് ചോര്‍ത്തി നല്‍കിയത് തനിക്ക് അറിയില്ലെന്നാണ് ഗോകുലിന്റെ മൊഴി

പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പിഎസ്‌സി പരീക്ഷയില്‍ മുന്‍ എസ്എഫ്‌ഐ നേതാക്കള്‍ക്ക് ഉത്തരങ്ങള്‍ അയച്ചത് താന്‍ തന്നെ എന്ന് പോലീസുകാരന്‍ ഗോകുല്‍ മൊഴി നല്‍കി. പിഎസ്‌സി പരീക്ഷ സെന്ററില്‍ നിന്ന് ചോര്‍ന്ന് കിട്ടിയ ചോദ്യപ്പേപ്പര്‍ പരിശോധിച്ച് എസ്എംഎസുകളായി ഉത്തരം അയച്ചുവെന്നാണ് അഞ്ചാം പ്രതിയായ ഗോകുല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്.

ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതിയായ ഗോകുല്‍ കുറ്റം സമ്മതം നടത്തിയത്. പരീക്ഷ തുടങ്ങിയ ശേഷം ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്നും പിഎസ്‌സി പരിശീലനകേന്ദ്രം നടത്തുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് ഉത്തരങ്ങള്‍ അയച്ചുകൊടുത്തതെന്നുമാണ് ഗോകുല്‍ മൊഴി നല്‍കിയിരിക്കുന്നത്.

ചോദ്യപേപ്പര്‍ ആരാണ് ചോര്‍ത്തി നല്‍കിയത് തനിക്ക് അറിയില്ലെന്നാണ് ഗോകുലിന്റെ മൊഴി. കേസിലെ മറ്റൊരു പ്രതിയായ സഫീറിനാണ് ചോദ്യപേപ്പര്‍ കിട്ടിയതെന്നും ഗോകുല്‍ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി. ഉത്തരങ്ങള്‍ അയക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കളഞ്ഞുപോയെന്നാണ് ഗോകുല്‍ ചോദ്യം ചെയ്യലില്‍ മറുപടി നല്‍കിയത്.

പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടുണ്ട്. കൂടാതെ ക്രമക്കേട് കണ്ടെത്തിയ പരീക്ഷയുടെ ചുമതല ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. ഇവരുടെ വിവരങ്ങള്‍ പിഎസ്‌സി സെക്രട്ടറി ക്രൈബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

Read: “ഇന്ന് നമുക്ക് ഒരു ശത്രു മാത്രമേയുള്ളൂ”; ആമസോണില്‍ കാട് കത്തിക്കുന്നതിനെതിരെ 14 ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങള്‍ യോഗം ചേര്‍ന്നു, പോരാടാന്‍ തീരുമാനം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍