UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാത്രിയില്‍ പിഞ്ചുകുഞ്ഞിനെ രക്ഷിച്ചത് കെഎസ്ആര്‍ടിസി ഡ്രൈവറുടെയും കണ്ടക്ടറിന്റെയും നന്മ

കുട്ടികളുടെ ആശുപത്രിയിലേക്ക് പോവുകയാണെന്നും ടാക്‌സി കൂലി നല്‍കാനില്ലാത്തതിനാലാണ് ബസില്‍ കയറിയതെന്നുമാണ് അവര്‍ പറഞ്ഞത്

രാത്രിയില്‍ രോഗം മൂര്‍ച്ഛിച്ച പിഞ്ചുകുഞ്ഞിനെ രക്ഷിച്ചത് കെഎസ്ആര്‍ടിസി ഡ്രൈവറുടെയും കണ്ടക്ടറിന്റെയും ഇടപെടല്‍. ശനിയാഴ്ച രാത്രി 10 മണിയോടെ അങ്കമാലിയില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് പുറപ്പെട്ട ബസിലായിരുന്നു സംഭവം. നാലുവയസ്സ് തോന്നിക്കുന്ന കുഞ്ഞുമായി മൂവാറ്റുപുഴയില്‍ നിന്ന് കയറിയതായിരുന്നു ദമ്പതികള്‍. ബസ് കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും കുഞ്ഞ് അപസ്മാര ലക്ഷണം കാണിച്ചു തുടങ്ങി. ബസില്‍ ഏഴോളം യാത്രക്കാര്‍ മാത്രമെയുണ്ടായിരുന്നുള്ളൂ. സഹയാത്രികരും കണ്ടക്ടറും വിവരം അന്വേഷിച്ചപ്പോള്‍ രോഗബാധിതനായ കുഞ്ഞിനെയും കൊണ്ട് അവര്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് പോവുകയാണെന്നും ടാക്‌സി കൂലി നല്‍കാനില്ലാത്തതിനാലാണ് ബസില്‍ കയറിയതെന്നുമാണ് അവര്‍ പറഞ്ഞത്.

കുഞ്ഞിന്റെ രോഗം മൂര്‍ച്ഛിച്ച് വരുന്നത് കണ്ട് കണ്ടക്ടറും സഹയാത്രക്കാരും ചേര്‍ന്ന് പ്രഥമ ശൂശ്രൂഷ നല്‍കിയപ്പോള്‍ ഡ്രൈവര്‍ അടുത്തുള്ള മോനിപ്പള്ളി ആശുപത്രിയിലേക്ക് ബസ് വിട്ടു. ആശുപത്രിയില്‍ മുക്കാല്‍ മണിക്കൂറോളം കുഞ്ഞിന് വേണ്ട ചികിത്സ നല്‍കിയിട്ട് ദമ്പതികളെയും കൂട്ടി ബസ് വീണ്ടു പുറപ്പെട്ടു. ബസ് ഏറ്റുമാനൂരില്‍ എത്തിയപ്പോള്‍ ദമ്പതികളെയും കുഞ്ഞിനെയും ഓട്ടോയില്‍ കുട്ടികളുട ആശുപത്രിയിലേക്ക് വിട്ടു. ഓട്ടോ കൂലി കൊടുത്തതും ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ചേര്‍ന്നാണ്. യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടിയുടം മുമ്പത്തെ പേഴ്‌സണല്‍ സെക്രട്ടറി എആര്‍ സുരേന്ദ്രനാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍