UPDATES

ന്യൂസ് അപ്ഡേറ്റ്സ്

’24 മണിക്കൂറിനുള്ളില്‍ ആശുപത്രിയാക്കി മാറ്റിയില്ലെങ്കില്‍ പണിയുണ്ടാകില്ല’: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കെകെ ശൈലജയുടെ മിന്നല്‍ പരിശോധന

പരിശോധനയില്‍ മദ്യത്തിന്റെയും ബിയറിന്റെയും ഒഴിഞ്ഞ കുപ്പികള്‍ കണ്ടെത്തുകയും മുറികളുടെ മൂലകളില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു

പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തിയ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ജീവനക്കാരെ ശാസിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെയും ഡോക്ടര്‍മാരും നഴ്സുമാരും അടക്കമുളള ജീവനക്കാര്‍ വൈകിയാണ് എത്തുന്നതെന്നുമുള്ള പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇന്നുരാവിലെ എട്ടുമണിക്ക് ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയത്.

മന്ത്രി പരിശോധനയ്ക്ക് എത്തിയപ്പോഴും ആശുപത്രി സൂപ്രണ്ടും ഒരു വിഭാഗം ഡോക്ടര്‍മാരും ജീവനക്കാരും ഡ്യൂട്ടിക്കെത്തിയിരുന്നില്ല. പരിശോധനയില്‍ മദ്യത്തിന്റെയും ബിയറിന്റെയും ഒഴിഞ്ഞ കുപ്പികള്‍ കണ്ടെത്തുകയും മുറികളുടെ മൂലകളില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ട മന്ത്രി ജീവനക്കാരെ പരസ്യമായി ശാസിച്ചു.

ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ മിന്നല്‍ പരിശോധന നടത്തുന്നത്തിന്റെ മാതൃഭൂമി വാര്‍ത്ത ചാനലിന്റെ വീഡിയോ

24 മണിക്കൂറിനുള്ളില്‍ ആശുപത്രി ശുചീകരിച്ച് ഇതൊരു ആശുപത്രിയാക്കി മാറ്റിയില്ലെങ്കില്‍ നാളെ മുതല്‍ പണിയുണ്ടാകില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ജീവനക്കാരുടെ ഹാജര്‍നിലയും പരിശോധിച്ചിട്ട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഡ്യൂട്ടിയില്‍ തടസം വരുത്തുന്നത് സര്‍ക്കാര്‍ അംഗീകരിച്ച് തരില്ലെന്നും മന്ത്രി പറഞ്ഞു. ഒന്നരമണിക്കൂറോളം മന്ത്രി ആശുപത്രിയില്‍ പരിശോധന നടത്തി.

ഇത് സംബന്ധിച്ച് ജില്ലാ ആശുപത്രിയിലെ ഡെപ്യൂട്ടി സുപ്രണ്ട് ഡോക്ടര്‍ ഫാഫീസുമായി അഴിമുഖം പ്രതിനിധി ബന്ധപ്പെട്ടുവെങ്കില്‍ അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍