UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ അസ്വാസ്ഥ്യം അനുഭവപ്പെട്ടത് 284 പേര്‍ക്ക്; കനത്തചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോടെ അഞ്ചുപേര്‍ മരിച്ചിട്ടുണ്ട്.

കനത്തചൂടിനെ തുടര്‍ന്ന് സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് സൂര്യഘാതമേറ്റു. കഴിഞ്ഞ ദിവസങ്ങളില്‍ അറുപതോളം പേര്‍ക്ക് ശരീരത്തില്‍ ചുവന്ന പാടുകളുണ്ടാവുകയും പലര്‍ക്കും പൊള്ളലേല്‍ക്കുകയും രണ്ടുപേര്‍ക്ക് സൂര്യഘാതം ഏല്‍ക്കുകയും ചെയ്തു. കനത്തചൂടുകാരണം കേരളത്തില്‍ ഇതുവരെ 284 പേര്‍ക്ക് അസ്വാസ്ഥ്യം ഉണ്ടായതായിട്ടാണ് ചീഫ്‌സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗം വിലയിരുത്തിയത്. സൂര്യാഘാതത്തില്‍ ഒരു മരണംമാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചത്. എന്നാല്‍ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോടെ അഞ്ചുപേര്‍ മരിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലാണ് ഏറ്റവുംകൂടുതല്‍ പേര്‍ക്ക് അസ്വാസഥ്യം ഉണ്ടായിരിക്കുന്നത്. ജില്ലയില്‍ 41 പേര്‍ക്ക് ചൂടു കാരണം അസ്വാസ്ഥ്യമുണ്ടാതായിട്ടാണ് റിപ്പോര്‍ട്ട്. വയനാട് ഒഴികെയുള്ള പതിമൂന്നുജില്ലകളില്‍ ചൂട് ശരാശരിയില്‍നിന്ന് രണ്ടുമുതല്‍ മൂന്ന് ഡിഗ്രിവരെ കൂടുതലായിരിക്കുമെന്നും ഈ ദിവസങ്ങളില്‍ സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു.

വെള്ളിയാഴ്ച വരെ കനത്തചൂടു തുടരുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച കഴിഞ്ഞാലും ചൂടിന് ശമനമുണ്ടാകില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത രണ്ടാഴ്ചത്തെ കാലാവസ്ഥാ സാധ്യതാ റിപ്പോര്‍ട്ടില്‍ പറയുന്നത് ഏപ്രില്‍ ആദ്യവാരംവരെ ദക്ഷിണേന്ത്യയില്‍ ശരാശരിയില്‍നിന്ന് രണ്ടുമുതല്‍ നാലുവരെ ഡിഗ്രി കൂടാന്‍ സാധ്യതയുണ്ടെന്നാണ്. എന്നാല്‍ ഉഷ്ണതരംഗത്തിന് ഇപ്പോള്‍ സാധ്യതകാണുന്നില്ല.

തുടര്‍ച്ചയായ രണ്ടാംദിവസമാണ് പാലക്കാട് 40 ഡിഗ്രി കടന്നു. പാലക്കാട് ബുധനാഴ്ചയും 40.2 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. ശരാശരിയില്‍ നിന്ന് 2.4 ഡിഗ്രിയാണ് ബുധനാഴ്ച പാലക്കാട്ട് കൂടിയത്. ശരാശരിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ താപനില ഉയര്‍ന്നത് ആലപ്പുഴയിലാണ്. ഇവിടെ 37 ഡിഗ്രി രേഖപ്പെടുത്തി. (3.4 ഡിഗ്രി കൂടുതല്‍). കോഴിക്കോട്ട് 2.8, കോട്ടയത്ത് 2.5 പുനലൂരില്‍ 2.2 തിരുവനന്തപുരത്ത 2.3 ഡിഗ്രി എന്നിങ്ങനെയാണ് താപനില ഉയര്‍ന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍