UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ നാളെ മുതല്‍ മൂന്നു ദിവസം ശക്തമായ മഴ: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവും എത്തിയിട്ടുണ്ട്.

കേരളത്തില്‍ നാളെ മുതല്‍ മൂന്നു ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 11 സെന്റിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്. ഏഴാം തീയതി അതിശക്തമായ മഴയ്ക്കും സാധ്യത കല്‍പിക്കുന്നു. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവും എത്തിയിട്ടുണ്ട്.

സംസ്ഥാനത്തുണ്ടായ മഴക്കെടുതി വിലയിരുത്താന്‍ ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി എ.വി. ധര്‍മ്മറെഡ്ഡിയുടെ നേതൃത്വത്തിലുളള ഏഴംഗ കേന്ദ്രസംഘം എത്തുന്നത് ഏഴാം തീയതിയാണ്. രണ്ടു സംഘകളായിട്ട് തിരിഞ്ഞായിരിക്കും കേന്ദ്രസംഘം ദുരിതമേഖലകളില്‍ സന്ദര്‍ശനം നടത്തുക.

ആദ്യ സംഘം ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും രണ്ടാം സംഘം എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലുമായിരിക്കും സന്ദര്‍ശിക്കുക. 11-ാം തീയതി വരെ കേന്ദസംഘം കേരളത്തിലുണ്ടാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍