UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജര്‍മ്മനിയുടെ പുന:ഏകീകരണത്തിന്റെ പിതാവ് ഹെല്‍മട്ട് കോള്‍ അന്തരിച്ചു

യുദ്ധാനന്തര കാലത്തെ ചാന്‍സിലറായിരുന്ന കോള്‍, ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സിഡിയു) പ്രതിനിധിയായിരുന്നു

ജര്‍മ്മനിയുടെ പുന:ഏകീകരണത്തിന്റെ പിതാവും മുന്‍ ചാന്‌സലറുമായിരുന്നു ഹെല്‍മട്ട് കോള്‍ വെള്ളിയാഴ്ച അന്തരിച്ചുവെന്ന് പ്രമുഖ ജര്‍മ്മന്‍ മാധ്യമം ‘ബില്‍ഡ്’ റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ ജര്‍മ്മനി, ലുഡ്‌വിഗ്ഷഫീലെ സ്വവസതിയിലായിരുന്നു 87-കാരനായ കോളിന്റെ മരണം. 1982-1998 വരെയുള്ള യുദ്ധാനന്തര കാലത്തെ ചാന്‍സിലറായിരുന്ന കോള്‍, ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സിഡിയു) പ്രതിനിധിയായിരുന്നു.

സാമ്പത്തിക അഴിമതി ആരോപണത്തെ തുടര്‍ന്ന് സിഡിയുവില്‍ കോളിന്റെ വ്യക്തിത്യം തന്നെ ചോദ്യചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയുമായി അകന്നു നില്‍ക്കുകയായിരുന്നു.കോളിന്റെ അനുയായിയാണ് ഇപ്പോഴത്തെ ജര്‍്മ്മന്‍ ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കല്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍