UPDATES

സോഷ്യൽ വയർ

‘ഇത് എന്റെ മന:സാക്ഷിക്ക് ഞാന്‍ നല്‍കിയ വാക്ക്’; കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് വീട് യാഥാര്‍ത്ഥ്യമാക്കി ഹൈബി ഈഡന്‍

‘ഒന്നും ഒരു പകരമാകില്ലെങ്കിലും എന്നിലെ പഴയ കെ.എസ്.യുക്കാരന് ഇത് കാണാതെ പോകാന്‍ കഴിയുമായിരുന്നില്ല.’ ഹൈബി ഈഡന്‍

കാസറഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ കുടുംബത്തിന് വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍. ഇന്ന് കല്യാട്ട് നടക്കുന്ന ചടങ്ങില്‍ വീടിന്റെ താക്കോല്‍ കൃപേഷിന്റെ കുടുംബത്തിന് കൈമാറുമെന്ന് ഹൈബി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. കൃപേഷിന്റെ കുടുംബം താമസിച്ച് വന്നിരുന്ന ഒറ്റമുറി വീടിന്റെ മുന്നിലായാണ് പുതിയ വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഇരട്ടക്കൊലപാതകത്തിന് ശേഷം സ്ഥലത്തെത്തിയപ്പോഴാണ് ഹൈബി കുടുംബത്തിന് അടച്ചുറപ്പുള്ള വീട് വാഗ്ദാനം ചെയ്തത്.

ഹൈബി ഈഡന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘കാസറഗോഡ് കല്ല്യോട്ട് കൃപേഷിന്റെ ഗൃഹപ്രവേശമാണ് നാളെ (19042019).

കൃപേഷിനെയും ശരത്ത് ലാലിനെയും കൊന്നൊടുക്കിയതിലൂടെ ചോരക്കൊതിയന്മാര്‍ ഇല്ലാതാക്കിയത് കുറെ പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു.

സംഭവ ദിവസം മാധ്യമങ്ങളിലൂടെ പുറത്തു വന്ന കൃപേഷിന്റെ ഒറ്റമുറി വീടിന്റെ ചിത്രം ഏതൊരാളുടെയും കണ്ണു നനയിക്കുന്നതായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുഗ്രഹ ആശീര്‍വാദങ്ങളോടെ ഞാന്‍ ആരംഭിച്ച ഒരു ദൗത്യം ഇവിടെ പൂര്‍ത്തിയാവുകയാണ്. ഒന്നും ഒരു പകരമാകില്ലെങ്കിലും എന്നിലെ പഴയ കെ.എസ്.യുക്കാരന് ഇത് കാണാതെ പോകാന്‍ കഴിയുമായിരുന്നില്ല.

നാളെ രാവിലെ 11 മണിക്ക് ഞാനും കുടുംബവും കല്ല്യോട്ട് എത്തും. എന്റെ ജന്മദിനമായ നാളെ ജോഷിയുടെയും കിച്ചുവിന്റെയും നാട്ടില്‍ ഞാനുമുണ്ടാകും..

ഇത് എന്റെ മനസാക്ഷിക്ക് ഞാന്‍ നല്‍കിയ വാക്ക്..’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍