UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി

സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധി ശരിവെച്ചുകൊണ്ട് ഉത്തരവിറക്കിയത് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖാണ്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്ത് അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ച കേസില്‍ സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധി ശരിവെച്ച് ഹൈക്കോടതി.

വയനാട് നിരവില്‍പ്പുഴയിലെ ശ്യാം ബാലകൃഷ്ണനെ തണ്ടര്‍ബോള്‍ട്ട് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയില്‍ പീഡിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ സിംഗിള്‍ ബെഞ്ച് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ 2015ല്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഇപ്പോള്‍ ഹൈക്കോടതി തള്ളിയിരിക്കുന്നത്.

സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധി ശരിവെച്ചുകൊണ്ട് ഉത്തരവിറക്കിയത് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖാണ്.

ഹൈക്കോടതി മുന്‍ ജഡ്ജി കെ. ബാലകൃഷ്ണന്റെ മകന്‍ ശ്യാം ബാലകൃഷ്ണനെയാണ് 2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

കാലിക്കടത്ത്: 24 പേരെ ഗോ രക്ഷകർ കെട്ടിയിട്ട് മർദ്ദിച്ചു, ‘ഗോമാതാ കീ ജയ്’ വിളിപ്പിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍